കല്‍ക്കത്ത : കല്‍ക്കത്ത മലയാളി സമാജം വജ്ര ജൂബിലി ആഘോഷ ത്തോടനുബന്ധിച്ച് മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി ചെറുകഥ, കവിത, ലേഖനം എന്നീ ഇനങ്ങളില്‍ സാഹിത്യ മല്‍സരം നടത്തുന്നു. ഓരോ ഇനത്തിലും ഏറ്റവും നല്ല രചനയ്ക്ക് ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും നല്‍കുന്നതാണ്. ഒന്നാം സമ്മാനമായി അയ്യായിരം രൂപയും പ്രശംസാ പത്രവും, രണ്ടാം സമ്മാനമായി മൂവായിരം രൂപയും പ്രശംസാ പത്രവുമാണ് നല്‍കുന്നത് എന്ന് മലയാളി സമാജം കണ്‍വീനര്‍ അറിയിച്ചു.
ലേഖനത്തിന്റെ വിഷയം “മറുനാടന്‍ മലയാളികളും മാതൃ ഭാഷയുടെ ഭാവിയും” എന്നതാണ്. രചനകള്‍ മൌലികം ആയിരിക്കണം. 10 പേജില്‍ കവിയരുത്. എല്ലാ മലയാളികള്‍ക്കും പ്രായ ഭേദമന്യേ പങ്കെടുക്കാം. മറുനാടന്‍ മലയാളിയാണെന്ന് തെളിയിക്കുന്ന രേഖ രചനയോടൊപ്പം നല്‍കണം. കടലാസിന്റെ ഒരു പുറത്തു മാത്രമേ എഴുതാവൂ. മത്സരത്തിനുള്ള കൃതിയില്‍ പേരോ വിലാസമോ എഴുതാന്‍ പാടില്ല. പേരും വിലാസവും പ്രത്യേക കടലാസില്‍ എഴുതി കൃതിയോടൊപ്പം വെച്ചിരിക്കണം. 2011 ഫെബ്രുവരി 28 വരെ മാത്രമേ മത്സരത്തിനുള്ള രചനകള്‍ സ്വീകരിക്കുകയുള്ളൂ.
രചനകള്‍ അയക്കേണ്ട വിലാസം:
The Convenor,
Literary Sub Committee,
Diamond Jubilee Celebration.
Calcutta Malayalee Samajam,
22, Chinmoy Chatterjee Sarani,
Kolkatta – 700033