ന്യൂഡല്‍ഹി : മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തത് കൊവിഡ് ലക്ഷണ ങ്ങളുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ രേഖ.
പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, കഫക്കെട്ട്, കടുത്ത ജലദോഷം, തൊണ്ട വേദന, പേശി വേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു ക്ലിനിക്കല്‍ മാനേജ് മെന്റ് പ്രൊട്ടോക്കോള്‍ എന്ന മാര്‍ഗ്ഗ രേഖ യില്‍ ഉള്‍പ്പെടു ത്തി യിരുന്നത്.
മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തവരും ഇനി കൊവിഡ് പരിശോധനക്കു വിധേയരാകും. ശ്വാസ സംബന്ധമായ അസുഖ ങ്ങളുടെ ആരംഭം എന്നു കണക്കിലെടുത്ത് കൊണ്ടാണ് മണവും രുചിയും തിരിച്ച റിയാൻ കഴിയാത്തവരെ പരിശോധിക്കുന്നത്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കു പുറമേ, പ്രായം കൂടിയ വരിലും പ്രതിരോധ ശേഷി കുറഞ്ഞ വരിലും കടുത്ത ക്ഷീണം, അർദ്ധ അബോധാവസ്ഥ, ശരീര വേദന, വയറിളക്കം, ശ്രദ്ധ ക്കുറവ്, വിശപ്പില്ലായ്മ, ദേഹം അനക്കാൻ കഴിയാത്ത സ്ഥിതി കണ്ടാല്‍ ശ്രദ്ധിക്കണം.
കുട്ടികളില്‍ പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ കണ്ടില്ല എന്നും വരാം. കൊവിഡ്-19 ഗുരുതരമായി ബാധിക്കുന്നത് 60 വയസ്സു കഴിഞ്ഞവരെ യാണ്. മാത്രമല്ല പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും അപകട സാദ്ധ്യത കൂടുതലാണ്.
കൊവിഡ് വൈറസ് ബാധിച്ച ആരോഗ്യ മുള്ള വരില്‍ കാര്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗം മാറി എന്നും കൊറോണയെ ഭയക്കാതെ, വൈറസ് നമ്മളില്‍ എത്താതെ നോക്കു വാനുള്ള ജാഗ്രതയാണു വേണ്ടത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.