കാശ്മീര്‍ വീണ്ടും പുകയുന്നു

December 4th, 2010

kashmir-bus-burning-epathram
ശ്രീനഗര്‍ : ഹുറിയത്ത് നേതാവ്‌ സയിദ്‌ അലി ഷാ ഗീലാനി ആഹ്വാനം ചെയ്ത ബന്ദ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ സംഘര്‍ഷ ഭരിതമായി. ശ്രീനഗറില്‍ ഇന്നലെ ഒരു സ്കൂള്‍ ബസ്‌ അക്രമകാരികള്‍ തീ വെച്ച് നശിപ്പിച്ചു. കുട്ടികളെ മുഴുവന്‍ ഇറക്കിയതിനു ശേഷമാണ് സ്കൂള്‍ ബസിന് തീയിട്ടത്‌. ആര്‍ക്കും അപകടമുള്ളതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ രംഗ ബസ്‌ സ്റ്റോപ്പില്‍ വെച്ച് ഗീലാനിയുടെ അനുയായികളാണ് സ്കൂള്‍ ബസ്‌ തടഞ്ഞത്‌ എന്നാണ് സൂചന. 10 അംഗ പാര്‍ലമെന്ററി സംഘം വിഘടന വാദ നേതാക്കളായ യൂസഫ്‌ രാസ ഗിലാനി, ഉമര്‍ ഫാറൂഖ്‌ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട്: അന്തിമ വിജ്ഞാപനം ഒരാഴ്ചയ്ക്കകം

December 2nd, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : 2011 ജനവരിക്കു ശേഷം നടക്കുന്ന തിരഞ്ഞെടൂപ്പു കളില്‍ പ്രവാസി കള്‍ക്ക് വോട്ട് ചെയ്യാവുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. ഒരാഴ്ചക്കകം തന്നെ ഇതു സംബന്ധിച്ച ചട്ടങ്ങള്‍ക്ക് നിയമ മന്ത്രാലയം അന്തിമ രൂപം നല്‍കി തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിക്കും എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് തന്നെ സന്ദര്‍ശിച്ച യു. ഡി. എഫ്. എം. പി. മാര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം നല്‍കും. ഇതിനായി നിയമ ത്തില്‍ ഭേദഗതി വരുത്തും എന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്ത്, ഇന്ത്യ യിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന വര്‍ക്കും  ഓണ്‍ ലൈന്‍ വഴി വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ കഴിയും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ പ്രവാസി കളുടെ വോട്ടവകാശം പ്രാവര്‍ത്തിക മാക്കാനുള്ള നടപടികള്‍ ദ്രുതഗതി യില്‍ നടന്നു വരിക യാണ്. ഡിസംബര്‍ അവസാനം തന്നെ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന ബുദ്ധിമുട്ട് എം. പി. മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാട്ടില്‍വന്നു പോകുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നും എം. പി. മാര്‍ ചൂണ്ടി ക്കാട്ടി.  ഈ സാഹചര്യത്തില്‍ എംബസികള്‍ വഴിയോ കോണ്‍സുലേറ്റുകള്‍ വഴിയോ വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യം വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ ലൈന്‍ വഴി  വോട്ടര്‍പട്ടിക യില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശം ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്നു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജഗന്‍ മോഹന്‍ റെഡ്ഡി രാജി വെച്ചു

November 29th, 2010

jagan-mohan-reddy-epathram

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകനും കോണ്‍ഗ്രസ്സ് എം. പി. യുമായ ജഗന്‍ മോഹന്‍ റെഡ്ഡി എം. പി. സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെച്ചു. തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും അഛന്റെ പാരമ്പര്യം തട്ടിയെടുക്കുവാന്‍ ശ്രമിച്ചെന്നും മറ്റും രാജിയുമായി ബന്ധപ്പെട്ട് അയച്ച കത്തില്‍ പറയുന്നു.  ജഗന്‍ മോഹന്റെ അമ്മയും ആന്ധ്രയിലെ പുതിവെന്തുല മണ്ഡലത്തിലെ എം. എല്‍. എ. യുമായ വിജയ ലക്ഷ്മിയും രാജി വെച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് ചില സൂചനകള്‍ ഉണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന രാജശേഖര റേഡ്ഡി ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. ജ‌ഗ്‌മോഹനെ മുഖ്യമന്ത്രി യാക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും രാഷ്ടീയത്തില്‍ പുതുമുഖ മായതിനാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം അതംഗീകരിച്ചില്ല. പകരം റോസയ്യയെ മുഖ്യമന്ത്രി യാക്കി. ഇതേ തുടര്‍ന്ന് ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള വിമത സംഘം പാര്‍ട്ടിക്ക് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. സാന്ത്വന യാത്ര എന്ന പേരില്‍ ജഗന്‍ മോഹന്‍‍ ആന്ധ്രയില്‍ നടത്തിയ പര്യടനത്തെ പാര്‍ട്ടി നേതൃത്വം വിലക്കി യിരുന്നെങ്കിലും അദ്ദേഹം അത് ലംഘിച്ച് തന്റെ പരിപാടികള്‍ തുടര്‍ന്നു.

അടുത്തിടെ ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള “സാക്ഷി” ടി. വി. യില്‍ വന്ന ചില പരിപാടികള്‍ സോണിയാ ഗാന്ധിയേയും പ്രധാന മന്ത്രിയേയും അടക്കം ഉള്ള കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കളെ വിമര്‍ശിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ നേതൃത്വത്തിനു കടുത്ത അതൃപ്തിയും ഉണ്ടായി. ജ‌ഗന്‍ മോഹനെതിരെ ഇതിന്റെ പേരില്‍ നടപടിയുണ്ടാകും എന്നും സൂചനകള്‍ വന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം: വിജ്ഞാപനം ഇറക്കി

November 26th, 2010

electronic-voting-india-epathram

ന്യൂ ഡല്‍ഹി : തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അര്‍ഹത ലഭിക്കുന്ന സര്‍ക്കാര്‍  വിജ്ഞാപനം പുറത്ത് വന്നു.  പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസ്സാക്കിയിരുന്നു. ജന പ്രാതിനിധ്യ നിയമ (ഭേദഗതി) ബില്‍ പാസ്സായതോടെ യാണ് ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നത്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി അറിയിച്ചു.  ഇതുപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസി കള്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. 

11 ദശലക്ഷം പ്രവാസി കള്‍ക്കെങ്കിലും ഇതിന്‍റെ ഗുണഫലം ലഭിക്കും എന്നാണ് പ്രതീക്ഷ.  പോളിംഗ്  ദിവസം നാട്ടിലുള്ള ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയണം എന്നത് ഏറെക്കാല മായുള്ള പ്രവാസി കളുടെ ആവശ്യമാണ്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സാധിക്കും.  എന്നാല്‍, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്‍റെ മറ്റു വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനാകും തീരുമാനിക്കുക.
പ്രവാസി കള്‍ക്ക് രാജ്യത്തെ ജനായത്ത പ്രക്രിയ യില്‍ സജീവ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ നിയമം. നിലവിലെ നിയമ പ്രകാരം തുടര്‍ച്ചയായി ആറു മാസം ഒരാള്‍ നാട്ടില്‍ നിന്നും  വിട്ടു നിന്നാല്‍ വോട്ടര്‍ പട്ടിക യില്‍ നിന്ന് പുറത്താകും. പുതിയ വിജ്ഞാപനം വന്നതോടെ ഈ കടമ്പയാണ് മറി കടന്നിരിക്കുന്നത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ലാലുവിനു തിരിച്ചടി; റാബറി ദേവി രണ്ടിടത്തും പരാജയപ്പെട്ടു

November 25th, 2010

rabri-devi-lalu-prasad-epathram

പാട്ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവിയ്ക്ക് പരാജയം. റാബറിയുടെ പരാജയം ലാലു പ്രസാദ് യാദവിനു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിപ്പിച്ചു. രഖോപൂര്‍, സോനെപൂര്‍ മണ്ഡലങ്ങളിലാണ് റാബറി ദേവി മത്സരിച്ചിരുന്നത്. മുന്‍‌പ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിന് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ പകരം റാബറി ദേവിയെ മുഖ്യമന്ത്രി യാക്കുകയായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സഖ്യം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിജയം തൂത്തു വാരുകയായിരുന്നു. ജാതി രാഷ്ടീയത്തില്‍ നിന്നും വികസന രാഷ്ടീയത്തിലേക്കുള്ള ഒരു വഴിത്തിരിവായിട്ടാണ് പലരും ഇതിനെ കാണുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

99 of 10810209899100»|

« Previous Page« Previous « സ്പെക്ട്രം അഴിമതി : ആരോപണം മാധ്യമ പ്രവര്‍ത്തകരുടെ നേരെയും
Next »Next Page » പ്രവാസി വോട്ടവകാശം: വിജ്ഞാപനം ഇറക്കി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine