യോഗാചാര്യ രാം ദേവിന്റെ സ്വത്ത്‌ 1100 കോടിയിലധികം

June 10th, 2011

baba-ramdev-epathram

ഹരിദ്വാര്‍: അഴിമതിക്കെതിരെ നിരാഹാരത്തില്‍ കഴിയുന്ന യോഗാചാര്യന്‍ രാം ദേവിന്റെ സ്വത്ത്‌ 1100 കൊടിയിലധികമെന്നു അദ്ദേഹത്തിന്റെ സഹായിയും വിശ്വസ്തനുമായ ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ യോഗ മാണ്ടില്‍ ട്രസ്റ്റിനു 249.63 കോടിയും, പതഞ്‌ജലി യോഗ ട്രസ്റ്റിനു 164.80 കോടിയും, ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റിനു 9.97 കോടിയും ആചാര്യകല്‍ ശിക്ഷാ സന്സ്താനു 1.79 കോടിയുമാണ് ആസ്തി. ഈ ട്രസ്റ്റുകളുടെ വരവ് ചെലവ് കണക്കുകള്‍ 751.02 കൊടിയും വരും. മൊത്തത്തില്‍ 1100 കോടിയിലധികം സ്വത്ത്‌  സ്വാമിയുടെയും വിവിധ ട്രസ്റ്റുകളുടെയും പേരിലായി ഉണ്ടെന്നു വ്യക്തമാക്കി. 11,000 പേരുടെ സേനക്ക് രൂപം നല്‍കുമെന്ന് പറഞ്ഞതു ഏറെ വിവാദങ്ങള്‍ക്ക്‌ വഴി വെച്ച സാഹചര്യത്തില്‍ “താന്‍ മാവോവാദികളെ പോലെ ഭീകരത സൃഷിക്കാനല്ല സേന രൂപീകരിക്കുമെന്ന് പറഞ്ഞത്‌, സ്വയം പ്രതിരോധത്തിനു വേണ്ടിയാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാം ദേവിനെതിരെ നടപടി ശരിയെന്ന്‌ പുരി ശങ്കരാചാര്യ

June 7th, 2011

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ നിരാഹാര സമരം നടത്തിയ യോഗാചാര്യ ബാബ രാം ദേവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും ശരിയായിരുന്നു എന്ന് പുരി ശങ്കരാചാര്യ അധോക്ഷജനാന്ദ്‌ പറഞ്ഞു. “എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം രാം ദേവാണ്. സര്‍ക്കാരുമായി രഹസ്യ കരാറി ലെത്തിയ വിവരം അദ്ദേഹം അനുയായികളില്‍ നിന്നും മറച്ചു വെച്ചു. കാഷായ വസ്ത്രത്തെ വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുന്ന അദ്ദേഹത്തിനെതിരെ രാംലീല മൈതാനിലെ നടപടി അന്യായമല്ല.” ശങ്കരാചാര്യ പറഞ്ഞു.

രാം ദേവിന്റെ മനസ്സില്‍ വാണിജ്യ താല്പര്യങ്ങളാണ് ഉള്ളത്, ഒരു സന്യാസിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ നടപടികളാണ് യോഗഗുരുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വ്യക്തികള്‍ വാണിജ്യ താല്പര്യങ്ങള്‍ ഉപേക്ഷിക്കണം എങ്കിലേ ഗുരുക്കന്മാരാകൂ. ഗുരുക്കന്മാരും സന്ന്യാസിമാരും സുഖഭോഗങ്ങള്‍ പരിത്യജിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. രാം ദേവിനെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരാണ് രാംലീലയിലെ പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പോലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത്. ആദ്യം അവര്‍ സ്വന്തം ചെയ്തികളെ ക്കുറിച്ച് പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി

May 25th, 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ചതിന് അക്കാലത്തെ എല്‍. ടി. ടി. യുടെ ട്രഷറര്‍ ആയിരുന്ന കുമാരന്‍ പത്മനാഭന്‍ ഇന്ത്യയോട് മാപ്പ് ചോദിച്ചു. വേലുപ്പിള്ള പ്രഭാകരനും, പൊട്ടു അമ്മനും ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ പദ്ധതിയായിരുന്നു രാജീവ്‌ വധം എന്നും സി. എന്‍. എന്.‍, ഐ. ബി. എന്‍. ചാനലുകള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് കുമാരന്‍ പതമാനാഭാന്‍  ഇക്കാര്യം പറഞ്ഞത്‌. പ്രഭാകരന്‍ ചെയ്ത തെറ്റിന് ഇന്ത്യന്‍ ജനതയോടും പ്രത്യേകിച്ച് രാജീവിന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

rajeev-gandhi-assassination-epathramകൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌

1991 മെയ്‌ 21നാണ് തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് മനുഷ്യ ബോംബ്‌ സ്‌ഫോടനത്തില്‍ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കും: മമത

May 21st, 2011

mamatha-banarji-epathram

കൊല്‍ക്കത്ത: അധികാരമേറ്റ ബംഗാള്‍ മന്ത്രി സഭയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്ക്‌ അനുകൂലമായി. സിംഗൂരിലെ വിവാദമായ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക്‌ തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. മമത ബാനര്‍ജി  മുഖ്യ മന്ത്രിയായി അധികാരമേറ്റ്‌ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ ബാക്കിയുള്ള 600ഏക്കറില്‍ ടാറ്റക്ക് ഫാക്ടറി പണിയാന്‍ ഒരു തടസവുമില്ലെന്നും അതിനവര്‍ തയ്യാറാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മമത പറഞ്ഞു.

കഴിഞ്ഞ 34 വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിസന്ധി യിലാക്കിയ ഈ വിവാദ വിഷയം അധികാരം നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഇടതു സര്‍ക്കാരുമായി ടാറ്റ ഉണ്ടാക്കിയ കരാറിന്റെ കോപ്പി കിട്ടിയാല്‍ പരസ്യപ്പെടുത്തുമെന്നും, കാര്യങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുവാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ പറ്റി ടാറ്റാ മോട്ടേഴ്സ്  പ്രതികരിച്ചില്ല.

തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ
Next »Next Page » വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine