കൊല്‍ക്കത്ത: അധികാരമേറ്റ ബംഗാള്‍ മന്ത്രി സഭയുടെ ആദ്യ തീരുമാനം കര്‍ഷകര്‍ക്ക് അനുകൂലമായി. സിംഗൂരിലെ വിവാദമായ 400 ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. മമത ബാനര്‍ജി മുഖ്യ മന്ത്രിയായി അധികാരമേറ്റ് ആദ്യം എടുത്ത പ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍ ബാക്കിയുള്ള 600ഏക്കറില്‍ ടാറ്റക്ക് ഫാക്ടറി പണിയാന്‍ ഒരു തടസവുമില്ലെന്നും അതിനവര്‍ തയ്യാറാവുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും മമത പറഞ്ഞു.
കഴിഞ്ഞ 34 വര്‍ഷത്തെ ഇടതു പക്ഷ സര്‍ക്കാരിനെ പ്രതിസന്ധി യിലാക്കിയ ഈ വിവാദ വിഷയം അധികാരം നഷ്ടപ്പെടുന്ന തരത്തിലേക്ക് എത്തിയിരുന്നു. ഇടതു സര്‍ക്കാരുമായി ടാറ്റ ഉണ്ടാക്കിയ കരാറിന്റെ കോപ്പി കിട്ടിയാല്‍ പരസ്യപ്പെടുത്തുമെന്നും, കാര്യങ്ങള്‍ സുതാര്യമായി മുന്നോട്ട് കൊണ്ട് പോകുവാനാണ് ആഗ്രഹിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനെ പറ്റി ടാറ്റാ മോട്ടേഴ്സ് പ്രതികരിച്ചില്ല.
തൃണമൂല്‍ കോണ്ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം