ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ് ജഡ്‌ജി അജിത് ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത് . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ബല്‍വ, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ് അയച്ചു. കനിമൊഴിയുടെ മാതാവ് രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന ജയിലില്‍ ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, നിയമം