ഹരിദ്വാര്‍: അഴിമതിക്കെതിരെ നിരാഹാരത്തില്‍ കഴിയുന്ന യോഗാചാര്യന്‍ രാം ദേവിന്റെ സ്വത്ത് 1100 കൊടിയിലധികമെന്നു അദ്ദേഹത്തിന്റെ സഹായിയും വിശ്വസ്തനുമായ ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ യോഗ മാണ്ടില്‍ ട്രസ്റ്റിനു 249.63 കോടിയും, പതഞ്‌ജലി യോഗ ട്രസ്റ്റിനു 164.80 കോടിയും, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിനു 9.97 കോടിയും ആചാര്യകല്‍ ശിക്ഷാ സന്സ്താനു 1.79 കോടിയുമാണ് ആസ്തി. ഈ ട്രസ്റ്റുകളുടെ വരവ് ചെലവ് കണക്കുകള്‍ 751.02 കൊടിയും വരും. മൊത്തത്തില്‍ 1100 കോടിയിലധികം സ്വത്ത് സ്വാമിയുടെയും വിവിധ ട്രസ്റ്റുകളുടെയും പേരിലായി ഉണ്ടെന്നു വ്യക്തമാക്കി. 11,000 പേരുടെ സേനക്ക് രൂപം നല്‍കുമെന്ന് പറഞ്ഞതു ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ “താന്‍ മാവോവാദികളെ പോലെ ഭീകരത സൃഷിക്കാനല്ല സേന രൂപീകരിക്കുമെന്ന് പറഞ്ഞത്, സ്വയം പ്രതിരോധത്തിനു വേണ്ടിയാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
ഈ വട്ടു കേസുകെട്ടുകള്‍ക്ക് ഇടം നല്‍കി കൂടുതല്‍ പ്രശസ് തരാക്കരുത് , എന്നിട്ടും വിശ്വാസികള്‍ ഏറെ. സ്വാതിക ജീവിതം നയിക്കാനും കോടികള്‍ വേണം കഷ്ടം തന്നെ കാര്യങ്ങള്‍. ഇയാളുടെ കാല്‍ വണ്ടിക്കാനും ചില മണ്ട ശിരോമണികള്‍