ന്യൂഡല്‍ഹി: അഴിമതിക്കെതിരെ നിരാഹാര സമരം നടത്തിയ യോഗാചാര്യ ബാബ രാം ദേവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും ശരിയായിരുന്നു എന്ന് പുരി ശങ്കരാചാര്യ അധോക്ഷജനാന്ദ് പറഞ്ഞു. “എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം രാം ദേവാണ്. സര്‍ക്കാരുമായി രഹസ്യ കരാറി ലെത്തിയ വിവരം അദ്ദേഹം അനുയായികളില്‍ നിന്നും മറച്ചു വെച്ചു. കാഷായ വസ്ത്രത്തെ വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുന്ന അദ്ദേഹത്തിനെതിരെ രാംലീല മൈതാനിലെ നടപടി അന്യായമല്ല.” ശങ്കരാചാര്യ പറഞ്ഞു.
രാം ദേവിന്റെ മനസ്സില്‍ വാണിജ്യ താല്പര്യങ്ങളാണ് ഉള്ളത്, ഒരു സന്യാസിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ നടപടികളാണ് യോഗഗുരുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വ്യക്തികള്‍ വാണിജ്യ താല്പര്യങ്ങള്‍ ഉപേക്ഷിക്കണം എങ്കിലേ ഗുരുക്കന്മാരാകൂ. ഗുരുക്കന്മാരും സന്ന്യാസിമാരും സുഖഭോഗങ്ങള്‍ പരിത്യജിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്. രാം ദേവിനെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. വലിയ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരാണ് രാംലീലയിലെ പോലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പോലുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത്. ആദ്യം അവര്‍ സ്വന്തം ചെയ്തികളെ ക്കുറിച്ച് പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം