ലഖ്‌നൗ : ബി. ജെ. പി. രാഷ്ട്രീയ പാര്‍ട്ടിയോ അതോ ആട്ടക്കാരുടെ പാര്‍ട്ടിയോ എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പ്രസ്താവിച്ചു. രാജ്ഘട്ടില്‍ ബാബാ രാംദേവിന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുക്കവേ ലോക്സഭാ പ്രതിപക്ഷ നേതാവും ബി. ജെ. പി. യിലെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജ് നൃത്തം ചവുട്ടിയതിനെ പരാമര്‍ശിച്ചാണ് കോണ്ഗ്രസ് നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബാബാ രാംദേവിന് എതിരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ നടന്ന ധര്‍ണ്ണയില്‍ പക്ഷെ ബി. ജെ. പി. നേതാക്കാള്‍ ആടിയും പാടിയും തിമര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ തങ്ങള്‍ക്ക് ആടാനും പാടാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല എന്നും ആയിരുന്നു സുഷമയുടെ പ്രതികരണം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം