തിരുവനന്തപുരം : ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല മന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തരം, വിജിലന്‍സ്, ജയില്‍ വകുപ്പു കളാണ് രമേശ് വഹിക്കുക.
രാവിലെ 11.20നു ഗവര്‍ണ റുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ പരിസരത്ത് താല്‍ക്കാലിക മായി ഒരുക്കിയ പന്തലിൽ ആയിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.
മുഖ്യമന്ത്രിയും മറ്റു മന്ത്രി മാരും വിവിധ ഘടക കക്ഷി നേതാക്കളും അടക്കമുള്ള പ്രമുഖ രെല്ലാം ചടങ്ങില്‍ പങ്കെടുത്തു. നീണ്ട ഒരു ഇടവേള യ്ക്കു ശേഷമാണു രമേശ് മന്ത്രി യാകുന്നത്. മുപ്പതാം വയസി ലാണ് രമേശ് ആദ്യം മന്ത്രിയായത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി