തിരുവനന്തപുരം : ജനതാദള്‍ (സെക്കുലര്‍) നേതാവും ചിറ്റൂർ എം. എൽ. എ. യുമായ കെ. കൃഷ്ണൻ കുട്ടി, ജല വിഭവ വകുപ്പു മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവർണ്ണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊ ടുത്തു.
മുഖ്യ മന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍, ഇടതു പക്ഷ നേതാ ക്കളും ചടങ്ങില്‍ സംബ ന്ധിച്ചു.
ജനതാദള്‍ (എസ്) ദേശീയ നേതൃത്വ ത്തിന്റെ നിര്‍ദ്ദേശം അനു സരിച്ച് മാത്യു ടി. തോമസ്, മന്ത്രി സ്ഥാനം രാജി വെച്ച സാഹ ചര്യ ത്തിലാണ് ജെ. ഡി. എസ്. സംസ്ഥാന പ്രസിഡണ്ട് കൂടി യായ കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ബഹുമതി