ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകള്‍ അറസ്റ്റിലായി. സ്മിത, രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ മാസം 29 ന് ആണ് കൊലചെയ്യപ്പെട്ടത്. കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്കൊ ലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രാഥമിക നിഗമനം.
അന്വേഷണം പുരോഗമിച്ചതോടെയാണ് കൊലയ്ക്ക് പിന്നില്‍ പെണ്‍പകയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു പുതുവേലിച്ചിറ ഐ.ടി.സി. കോളണിയിലെ വേണുഗോപാല്‍. ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യുംമെന്ന് ശവസംസ്കാര ചടങ്ങില്‍ സ്മിത പറഞ്ഞിരുന്നു. തുടര്‍ന്ന് സ്മിതയും ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തിനു ഗൂഢാലോചന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രലാലിന്റെ ഉറ്റ സുഹൃത്ത് വഴി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. മൊബൈല്‍ ഫോണിന്റെ വിശദാശങ്ങള്‍ പരിശോധിച്ച് പിടിക്കപ്പെടാതിരിക്കുവാന്‍ വ്യാജ പേരില്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇവരുടെ നീക്കങ്ങള്‍.
വേണുഗോപാലിന്റെ വീടിനടുത്ത് താമസിച്ചിരുന്ന രജനി,ഗിരിജ എന്നിവര്‍ കൊട്ടേഷന്‍ സംഘത്തിനു വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് പുലര്‍ച്ചെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ ബൈക്കില്‍ എത്തിയ കൊട്ടേഷന്‍ സംഘം അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നാലംഗ വനിതാ സംഘത്തിനു സഹായം ചെയ്തവരില്‍ രണ്ടു പേരൊഴികെ മറ്റുള്ളവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ചരമം, പോലീസ്, വിവാദം