നെയ്യാറ്റിന്‍കര: കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ താന്‍ ചിലപ്പോള്‍ യു. ഡി. എഫിലേക്ക് പോകുന്ന കാര്യം പരിഗണിക്കുമെന്ന് എം. എല്‍. എ സ്ഥാനം രാജിവെച്ച ആര്‍. ശെല്‍വരാജ് . യു. ഡി. എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നാണ് ഇന്നലെ രാജി വെച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ തന്റെ നിലപാട് മാറ്റുകയായിരുന്നു. യു. ഡി. എഫിലേക്ക് പോകില്ലെന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും എന്നാല്‍ ഒപ്പം നില്‍ക്കുന്നവര്‍ അതിനോട് യോജിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ലെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തിയ ശേഷമേ തീരുമാനം എടുക്കൂ എന്നും ശെല്‍വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ നെയ്യാറ്റിന്‍ കരയില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥിയെ തന്നെയേ മത്സരിപ്പിക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ശെല്‍വരാജ് താല്പര്യം പ്രകടിപ്പിച്ചാല്‍ യു. ഡി. ഫില്‍ എടുക്കുമെന്ന് പല യു. ഡി. ഫ് നേതാക്കളും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം