തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പിന്റെ നടയ്ക്കല്‍ വച്ച് ആര്‍.ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാറശ്ശാലയിലും നെയ്യാറ്റിന്‍ കരയിലും മത്സരിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ശെല്‍വരാജിനു പിന്തുണ നല്‍കിയിരുന്നെന്നും ഇത്തവണ നെയ്യാറ്റിന്‍കരയിലേക്ക് മാറ്റിയത് സവര്‍ണ്ണ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നതായും വെള്ളാപ്പിള്ളി കൂട്ടിച്ചേര്‍ത്തു. രാജിക്കു പിന്നില്‍ കുതിരക്കച്ചവടമാണോ കാളക്കച്ചവടമാണോ എന്ന് തനിക്കറിയില്ലെന്നും പിറവത്ത് അനൂപ് ജേക്കബ്ബിനു അനുകൂലമാണ് സ്ഥിതിഗതികള്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. സഭകള്‍ തമ്മില്‍ എന്തൊക്കെ പോരുണ്ടായാലും അവരെല്ലാം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുവാന്‍ ആഗ്രഹിക്കുന്നവരാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു വെള്ളാപ്പിള്ളി വ്യക്തമാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം