Saturday, March 10th, 2012

സി. പി. എം എം. എല്‍. എ യെ വിലക്ക് വാങ്ങാമോ?

selvarajr-epathram
തിരുവനന്തപുരം: കേരള രാഷ്ടീയത്തെയും സി. പി. എമ്മിനേയും പിടിച്ചുലക്കുവാന്‍ പോന്ന ബോംബാണ് നെയ്യാറ്റിന്‍കര എം. എല്‍. എ ശെല്‍‌വരാജിന്റെ രാജി. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറനീക്കി ഒരു എം. എല്‍. എയുടെ രാജിയിലൂടെ പുറത്തുവന്നത് സി. പി. എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്.   ശെല്‍‌വരാജിനെതിരെ പാര്‍ട്ടി നേതൃത്വം പതിവുപോലെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എം. എല്‍. എയെ വന്‍ തുകയും വാഗ്‌ദാനങ്ങളും നല്‍കിക്കൊണ്ട് വിലക്കെടുക്കുകയായിരുന്നു എന്നതു തന്നെ ആണ് പ്രധാന ആരോപണം. പിറവം ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തടയിടുന്നതിനായി യു. ഡി. എഫ്, സി. പി. എം എം. എല്‍. എ ശെല്‍‌വരാജിനെ വിലക്കെടുക്കുകയായിരുന്നു എന്നും ഇതിനു പി. സി. ജോര്‍ജ്ജ്. എം. എല്‍. എയുടെ ഒത്താശയുണ്ടായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. മുതിര്‍ന്ന നേതാക്കന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നു വരുന്നത് മറ്റൊരു ചോദ്യമാണ്. വലതു പക്ഷത്തിനു വിലക്കുവാങ്ങുവാന്‍ തക്കവണ്ണം ദുര്‍ബലമനസ്കരാണോ സി. പി. എം എം. എല്‍. എമാര്‍?
വലതു പക്ഷ രാഷ്ടീയത്തില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മറുകണ്ടം ചാടലും പാര്‍ട്ടി പിളര്‍ക്കലും ലയിക്കലുമെല്ലാം സര്‍വ്വ സാധാരണമാണ്. പി. സി. ജോര്‍ജ്ജും, കെ. എം. മാണിയും, പി. ജെ. ജോസഫും തുടങ്ങി മുന്‍‌നിര യു. ഡി. ഫ് നേതാക്കളില്‍ പലരും ഇത്തരത്തില്‍ രാഷ്ടീയത്തിലെ അവസരവാദ ചുവടുമാറ്റങ്ങള്‍ക്ക് പേരുകേട്ടവരുമാണ്.  എന്നാല്‍ എസ്. എഫ്. ഐയിലൂടെ രാഷ്ടീയ രംഗത്തേക്ക് കടന്നു വരികയും  പാര്‍ട്ടിയില്‍ പല സ്ഥാനമാനങ്ങളും ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്തിട്ടുള്ളതോടൊപ്പം രണ്ടു വട്ടം എം. എല്‍. എ ആയിട്ടുള്ള ആളാണ് ശെല്‍‌വരാജ്. ശെല്‍‌വരാജിനെ പോലെ  ഉറച്ച  ഒരു കേഡറിനെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മറുകണ്ടം ചാടും വിധത്തില്‍ യു. ഡി. എഫിനു വിലക്ക് വാങ്ങുവാന്‍ കഴിയുന്നത്ര ദുര്‍ബലമാണ് സി. പി. എമ്മിന്റെ സംഘടനാ സംവിധാനവും പ്രത്യയശാസ്ത്രവും എന്നാണോ മര്‍ക്കിസ്റ്റു പാര്‍ട്ടിയിലെ സമ്മുന്നത നേതാക്കളായ അച്ച്യുതാനന്തനും, കോടിയേരിയും അടക്കം ഉള്ളവര്‍  പറഞ്ഞു വരുന്നത്? പാര്‍ട്ടികകത്ത് കാലങ്ങളായി പുകയുന്ന പ്രതിഷേധത്തിന്റേയും അസംതൃപ്തിയുടേയും പൊട്ടിത്തെറിയായിട്ടാണ് സാമാന്യ ജനം ശെല്‍‌വരാജിന്റെ രാജിയെ കാണൂ. താന്‍ അനുഭവിക്കുന്ന മാനസിക പീഠനങ്ങളെ കുറിച്ചും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളെ കുറിച്ചും നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അതുകൊണ്ടു പ്രയോജനമുണ്ടായില്ലെന്നും രാജിവെച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശെല്‍‌വരാജ് തുറന്ന് പറയുകയുണ്ടായി. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സമ്മേളനമെന്നു വരെ അദ്ദേഹം പറഞ്ഞുവച്ചു. ആ വ്യക്തിയുടെ പേരു തുറന്ന് പറഞ്ഞില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനവും മതിപ്പുള്ള ആ മാര്‍ക്കിസ്റ്റ് നേതാവിനെ ഊഹിച്ചെടുക്കുവാന്‍ പ്രയാസമില്ല.
പാര്‍ട്ടി ഒരു ഫ്യൂഡല്‍ സംവിധാനമായി മാറിയെന്നും തിരുവനന്തപുരം ജില്ലാകമ്മറ്റി മാഫിയകളുടെ പിടിയിലകപ്പെട്ടിരിക്കുന്നതായും ശെല്‍‌വരാജ് ആരോപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ആനാവൂര്‍ നാഗപ്പന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തനിക്കേല്‍ക്കേണ്ടിവന്ന പഴിയെ പറ്റിയും ശെല്‍‌വരാജ് പറയുന്നു. സിറ്റിങ്ങ് എം. എല്‍. എ ആയിരുന്ന തന്നെ പാറശ്ശാലയില്‍ നിന്നും മാറ്റിക്കൊണ്ടാണ് ആനാവൂരിനു സീറ്റു നല്‍കിയത്. എന്നാല്‍ ജനകീയനല്ലാത്ത ആനാവൂര്‍ നാഗപ്പന്‍ അവിടെ മത്സരിച്ച് പരാജയപ്പെട്ടതോടെ തനിക്കേല്‍ക്കേണ്ടിവന്നത് നിരന്തരമായ പ്രതികാര നടപടികളായിരുന്നു. യു. ഡി. ഫിലെ പ്രമുഖ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തിട്ടു പോലും സി. പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നു പോലും ആനാവൂരിന്റെ പരാജയത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.    പാര്‍ട്ടി നേതൃത്വത്തില്‍ സ്വാധീനമുണ്ടായാല്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത അനിവാര്യമാണ്. ( ജനസ്വാധീനമുള്ളവരെ ഒഴിവാക്കുവാന്‍ ശ്രമിച്ചാലും ജനം അവരെ കൈവിടില്ലെന്ന് വി. എസിന്റെ വിജയവും മുഖ്യമന്ത്രിയായതും അനുഭവം മുന്നിലുണ്ട്.) ഈ പൊതു തത്വം ഉള്‍ക്കൊള്ളുവാന്‍ ആകാത്തതുകൊണ്ടാകണം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ശെല്‍‌വരാജില്‍ ആരോപിക്കപ്പെട്ടത്.
വിഭാഗീയത ഇല്ലാതായി എന്ന് ഉറക്കെ പറയുമ്പോള്‍ അത് കണ്ണടച്ച് ഇരുട്ടാക്കുന്നതാണെന്ന് ശെല്‍‌വരാജിന്റെ രാജിയും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും വ്യക്തമാക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയവും തളിക്കുളവുമെല്ലാം മുമ്പിലുണ്ട്.  പാര്‍ട്ടി അച്ചടക്കത്തിന്റെ  ഇരുമ്പു ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം ഇനിയും എം. എല്‍. എ മാരും നേതാക്കന്മാരും കാണിക്കുവാന്‍ തുടങ്ങിയാല്‍ അണിചേരുവാന്‍ ജനങ്ങളും മനസ്സുവച്ചാല്‍ അതൊരു പുതിയ  ചരിത്രത്തിന്റെ തുടക്കമാകും എന്നതില്‍ സംശയമില്ല. ഫ്യൂഡലിസത്തിനെതിരെ പടപൊരുതി നിരവധി സാധാരണക്കാര്‍ ജീവന്‍ ബലിയര്‍പ്പിച്ച് കെട്ടിപ്പടുത്ത ജനകീയ പ്രസ്ഥാനം ജനങ്ങളില്‍ നിന്നും അകന്ന് മറ്റൊരു ഫ്യൂഡലിസത്തിലേക്ക് നീങ്ങുകയാണെങ്കില്‍ ചരിത്രം നല്‍കുന്ന മുന്നറിയിപ്പായി കാണാം ഇത്തരം രാജികളേയും വെളിപ്പെടുത്തലുകളേയും.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine