മട്ടാഞ്ചേരി : എഴുത്തുകാരനും മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും എ. ഐ. സി. സി അംഗവു മായ എന്‍. കെ. എ. ലത്തീഫ് (81) അന്തരിച്ചു. വ്യാഴാഴ്ച വൈകു ന്നേരം നാലു മണി യോടെ മട്ടാഞ്ചേരി യിലെ സ്വകാര്യ ആശു പത്രി യിലാ യിരുന്നു അന്ത്യം.
മട്ടാഞ്ചേരി കപ്പലണ്ടി മുക്കി ലെ നംസ്കാര എന്ന വീട്ടില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കപ്പലണ്ടി മുക്ക് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
കവി, വൈജ്ഞാനിക സാഹിത്യ കാരൻ, പ്രഭാഷകൻ എന്നീ നില കളിൽ വ്യക്തിമുദ്ര പതിപ്പിച്ച എന്‍. കെ. എ. ലത്തീഫ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാ ദമി, കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട്, ആകാശ വാണി തൃശ്ശൂര്‍ നിലയം എന്നിവ യുടെ യും വീക്ഷണം പത്ര ത്തി ന്‍റെയും ഭരണ സമിതി അംഗ മായും പ്രവര്‍ ത്തി ച്ചിട്ടുണ്ട്.
മഹാത്മാ ഗാന്ധി മുതല്‍ മുഹമ്മദ് അബ്ദു റഹിമാന്‍ വരെ, ഇന്ദിരാ ഗാന്ധി യും കോണ്‍ ഗ്രസ്സും, മതവും സംസ്കാരവും, കച്ചവട ത്തിന്റെ നാനാർത്ഥ ങ്ങൾ എന്നിങ്ങനെ ഒരു ഡസനില്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രാഷ്ട്രീയ – സാമൂഹിക – സാഹിത്യ മേഖല യിലെ സംഭാ വന കൾക്ക് വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി.
1979 ൽ കൊച്ചി കോര്‍പ്പറേഷന്‍ കൌണ്‍സിലി ലേക്ക് തെര ഞ്ഞെടു ക്കപ്പെട്ടു. രണ്ടു തവണ യായി 12 വര്‍ഷം കൗൺ സിലർ ആയി രുന്നു. ഒരു തവണ പ്രതിപക്ഷ നേതാ വു മായി.
ഭാര്യ: കുത്സു. മക്കൾ : സാജിത, സാബിറ, ആസാദ്, ആബിദ് റഹ്മാൻ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, സാമൂഹ്യ പ്രവര്‍ത്തനം, സാഹിത്യം