Wednesday, September 18th, 2013

കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍; അടുപ്പക്കാരുടെ ആശാന്‍

തിരുവനന്തപുരം: പ്രതിസന്ധികളില്‍ കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു വെളിയം ഭാര്‍ഗവന്‍. അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് വേട്ടയാടലിന്റെ നാളുകളില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്ന നേതാവ്. മുന്നണിരാഷ്ടീയത്തിന്റെ ഭാഗമായി ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചകകള്‍ക്കിടയിലും കമ്യൂണിസ്റ്റുകാരുടെ അന്തസ്സ് കൈമോശം വരുത്താത്ത നിലപാടുകള്‍. പാര്‍ട്ടിക്കാര്യങ്ങളില്‍ അല്പം കര്‍ക്കശ നിലപാടുകള്‍ ആയിരുന്നു പൊതുവെ സ്വീകരിച്ചു വന്നിരുന്നതെങ്കിലും അടുപ്പക്കാര്‍ക്ക് ആശാന്‍ ആയിരുന്നു വെളിയം. തനി നാട്ടിന്‍ പുറത്തുകാരന്‍. പ്രസംഗവേദികളിലായാലും പ്രത്യയശാസ്ത്ര ചര്‍ച്ചകളിള്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ആണെങ്കില്‍ പോലും വെളിയം ഒരു നാട്ടിന്‍ പുറത്തുകാരനെ പോലെ സംസാരിച്ചു, സംവദിച്ചു.ആയുധമല്ല ആശയങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ രാഷ്ടീയ സംഘട്ടനങ്ങളില്‍ സി.പി.ഐ ഭാഗമല്ലാതായതും അദ്ദേഹത്തെ പോലുള്ളവരുടെ ജാഗ്രതയുടെ കൂടെ ഫലമാണ്.

സന്യാസ വഴിയെ സ്വീകരിക്കുവാന്‍ പോയ ആള്‍ കമ്യൂണിസത്തിന്റെ ഉപാസകനായി മാറിയ ചരിത്രമാണ് വെളിയത്തിന്റേത്. ആത്മീയതയെന്നതിനെ ജനസേവനമാക്കി മാറ്റിയ മനുഷ്യന്‍. കമ്യൂണിസ്റ്റ് ആശയങ്ങളിലും ഭാരതീയ പുരാണോപനിഷത്തുക്കളിലും സംസ്കൃതത്തിലും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ബുദ്ധിജീവി പരിവേഷങ്ങള്‍ അണിഞ്ഞ കമ്യൂണിസ്റ്റുകാരില്‍ ചിലര്‍ കടുപ്പമേറിയ വാക്കുകളെ സ്വീകരിച്ചപ്പോള്‍ ആശാന്റെ വാക്കുകളില്‍ നാട്ടിന്‍ പുറത്തുകാരന്റെ ശൈലിയാണ് നിറഞ്ഞു നിന്നത്. സദാരണക്കാരുമായും സഖാക്കളുമായും സംസാരിക്കുമ്പോള്‍ നൈര്‍മല്യം നിറഞ്ഞ വാക്കുകളാല്‍ സമ്പന്നമായിരുന്നു എങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ ചിലപ്പോള്‍ കര്‍ക്കശക്കാരനായ കാരണവരായും മാറുവാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് അത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്ന് പറയുന്ന ശീലം ചെറുപ്പം മുതല്‍ മുറുകെ പിടിച്ച വെളിയം അത് അവസാന കാലത്തും കൈവിടുവാന്‍ ഒരുക്കമായിരുന്നില്ല. വെളിയത്തെ അടുത്തറിയാവുന്നവര്‍ അത് തിരിച്ചറിഞ്ഞിരുന്നു. സിപി.എം-സി.പി.ഐ ആശയ സഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില പ്രയോഗങ്ങള്‍ ആശാനില്‍ നിന്നും ഉണ്ടാകാറുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ അത് വല്യേട്ടന്‍ ചമയുന്ന സി.പി.എംകാരെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണെങ്കില്‍ പോലും അവര്‍ അത് ആശാന്റെ പ്രയോഗങ്ങളായി കാണാറാണ് പതിവ്. പിണറായി വിജയനും വെളിയവും തമ്മില്‍ ആശയപരമായി നേരിട്ട് ഏറ്റുമുട്ടിയപ്പോളും സൌഹൃദത്തില്‍ കോട്ടം വരാതെ സൂക്ഷിച്ചു. കെ.കരുണാകരന്റെ ഡി.ഐ.സി., അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവയുമായി ഇടതു മുന്നണിയെടുക്കേണ്ട നിലപാടുകളില്‍ ആശാന്‍ കര്‍ക്കശമായ നിലപാട് തന്നെ സ്വീകരിച്ചു.

1964-ലെ പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി രണ്ടായെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ സമരവീര്യവും സൌഹൃദങ്ങളും സജീവമായിരുന്നു. ആശയഭിന്നതകള്‍ക്കപ്പുറം ഒരു വലിയ ലോകം സൃഷ്ടിച്ചു. ഈ.എം.എസും, എ.കെ.ജിയും, ടി.വി.തോമസും, വാസുദേവന്‍ നായരും, ഈ.കെ.നായനാരും, അച്ച്യുതാനന്ദനും, വെളിയവുമെല്ലാം ചരിത്രവഴിയിലൂടെ ഒരുമിച്ച് സഞ്ചരിച്ചവരും സ്വയം ചരിത്രമായവരുമാണ്. ഭിന്നമായ വഴികളിലൂടെ ഒരേ ലക്ഷ്യവുമായി അവര്‍ മുന്നേറിയവരില്‍ പലരും നേരത്തെ കാലയവനികയ്ക്കു പുറകില്‍ മറഞ്ഞു. ഇന്നിപ്പോള്‍ വെളിയവും അവര്‍ക്കൊപ്പം മറഞ്ഞിരിക്കുന്നു‍. മുണ്ടു മടക്കിക്കുത്തി നാട്ടുകാരോടും സഖാക്കളോടും പ്രസന്ന വദനനായി സംസാരിക്കുന്ന ആശാന്‍ ഇനി ഓര്‍മ്മ.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

1 അഭിപ്രായം to “കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍; അടുപ്പക്കാരുടെ ആശാന്‍”

  1. Suresh Kumar says:

    സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ആള്‍രൂപം കറ പുരളാത്ത കമ്മ്യൂണിസ്റ്റ്‌ ആദര്‍ശധീരനായ നിയമസഭ സാമാജികന്‍ സഖാവ് വെളിയം ഭാര്‍ഗവന് കണ്ണിരില്‍ കുതിര്‍ന യാത്ര മൊഴി

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine