തിരുവനന്തപുരം: ഇടതുസര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന റോഡു വികസനത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന. 4000 കോടി രൂപയാണ് റോഡ് വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 6 ജില്ലാ റോഡുകള്‍ രണ്ടുവരി പാതയാക്കും. 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പാക്കും. പാറശാല-കൊല്ലം മലയോര ഹൈവേ, പൂവാര്‍-പൊന്നാനി തീര ദേശ ദേശീയ പാത എന്നീ രണ്ടു പുതിയ പാതകള്‍ നിര്‍മിക്കും. 10 സംസംസ്ഥാന ഹൈവേകള്‍ വികസിപ്പിക്കും.
ഉടമസ്ഥാവകാശം നോക്കാതെ തകര്‍ന്ന റോഡുകള്‍ നവീകരിക്കുന്നതിന് പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡ് നവീകരണത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഇതിനായി 150 കോടി മാറ്റിവച്ചു.
റോഡ് വികസനത്തിന് 1000 കോടിയുടെ പലിശ രഹിത വായ്പ ലഭ്യമാക്കും. റോഡ് നവീകരണത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ശക്തമായ ഗവേഷണത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. അഞ്ച് കോടി രൂപ ഇതിനായി മുതല്‍മുടക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, പോലീസ്, സാമൂഹ്യ പ്രവര്‍ത്തനം