തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ തടയുന്നതിനായി സി.പി.എം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നല്‍കി. രാഷ്ടീയ വിശദീകരണ യോഗങ്ങള്‍, സ്റ്റഡിക്ലാസുകള്‍ എന്നിവ കൂടാതെ ഇന്റര്‍നെറ്റിനെ സാധ്യതകളേയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലും പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകും. ഇതോടെ ആദ്യകാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെയും പ്രയോജനപ്പെടുത്തുകയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുകയോ നയങ്ങളിലെയും നിലപാടുകളിലേയും പാളിച്ചകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്ന പ്രവണകള്‍ വര്‍ദ്ധിച്ചു വരികയാണ്. ടി.പി.വധത്തെ തുടര്‍ന്ന് പൊതു മണ്ഡലത്തില്‍ മാത്രമല്ല സൈബര്‍ ലോകത്തും സി.പി.എമ്മിനു വലിയ തോതിലുള്ള വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, മാധ്യമങ്ങള്‍, വിവാദം