തിരുവനന്തപുരം : മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും സംശയ നിവാരണത്തിനും ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ടെലി മനസ്’ ഓൺ ലൈൻ സംവിധാനം ഉടൻ നിലവിൽ വരും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്.
20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെ യുള്ള മാനസിക ആരോഗ്യ പ്രവർത്തകരെയും ഇതിനായി നിയോഗിക്കും. മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തി എന്നും മന്ത്രി വ്യക്തമാക്കി.
‘എല്ലാവരുടേയും മാനസിക ആരോഗ്യത്തിനും സൗഖ്യ ത്തിനും ആഗോള മുൻഗണന നൽകുക’ എന്നതാണ് ഈ വർഷത്തെ മാനസിക ആരോഗ്യ ദിനാചരണത്തിന്‍റെ വിഷയം. ആത്മഹത്യ നിരക്ക് കുറക്കുവാന്‍ ‘ജീവ രക്ഷ’ എന്ന പേരിൽ സംസ്ഥാനം ഒട്ടാകെ ആത്മഹത്യാ പ്രതിരോധ കാമ്പയിൻ ആരംഭിച്ചു.
വിഷമതകൾ അനുഭവിക്കുന്നവരുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, പോലീസുകാർ, ജനപ്രതിനിധി കൾ, മത പുരോഹിതർ എന്നിവർക്ക് ആത്മഹത്യയുടെ അപകട സൂചനകൾ, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ പരിശീലനവും നൽകി വരുന്നുണ്ട്.
ഒക്ടോബർ 10 : ലോക മാനസികാരോഗ്യ ദിനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം