തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു. എ. ഇ. യിലേക്ക് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പ്രി-ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ. എം. ടി. ലെവൽ 4 കോഴ്സ് പൂർത്തിയാക്കിയവരോ ബി. എസ്സ്. സി. നഴ്സിംഗ് ബിരുദ ധാരികളോ ആയിരിക്കണം. മൂന്നു വർഷം എമർജൻസി മെഡിക്കൽ ടെക്നീഷ്യന് പ്രവൃത്തി പരിചയവും ഉണ്ടാകണം.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റു കൾ എന്നിവ സഹിതം recruit @ odepc. in എന്ന ഇ- മെയില്‍ വിലാസ ത്തിൽ ജൂലായ് പത്തിന് മുമ്പ് അപേക്ഷിക്കണം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ജോലിക്കു റജിസ്റ്റര്‍ ചെയ്യു വാനും കഴിയും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, kerala-government-, തൊഴിലാളി, പ്രവാസി, സാമൂഹികം