Friday, January 21st, 2011

കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി

elephant-stories-epathramകൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.

നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ to “കൊല്ലത്ത് ഇടഞ്ഞ ആന കായലില്‍ ചാടി”

  1. sherief says:

    കുട്ടികളെ ആനപ്പുറത്ത് കയറ്റരുതെന്ന് തീരുമാനം.

    ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ പങ്കെടുപ്പിക്കരുതെന്നും കൊച്ചു കുട്ടികളെ ആനപ്പുറത്ത് കയറ്റരുതെന്നും തീരുമാനം. പള്ളിക്കമ്മറ്റി ഭാരവാഹികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കാഴ്ചകള്‍ കൊണ്ടുവരുന്ന വിവിധ ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം. ആനകള്‍ക്ക് യഥാസമയം ഭക്ഷണവും വിശ്രമവും നല്‍കണം. ആനപ്പുറത്ത് പരമാവധി മൂന്ന്പേരെ മാത്രമെ കയറ്റാന്‍ പാടുള്ളുവെന്നും പോലീസ് നിര്‍ദ്ദേശിച്ചു. റോഡില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും കാഴ്ചക്കിടയില്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെയും ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. ലോറികളിലും വലിയ വാഹനങ്ങളിലും സ്റ്റീരിയോ ഘടിപ്പിച്ച് വലിയ ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് നിരോധിച്ചു. കാഴ്ചക്കിടയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല.
    ജനുവരി 28, 29 തിയ്യതികളിലാണ് മണത്തല ചന്ദനക്കുടം നേര്‍ച്ച. ഇതിനോടനുബന്ധിച്ചു നടക്കാറുള്ള എടപ്പുള്ളി നേര്‍ച്ച അറ്റുത്ത മാസവും നടക്കും.

  2. varun says:

    കുട്ടികളെ ആനപ്പുറത്ത് തീര്‍ച്ചയായും കയറ്റരുത്. അതുപോലെ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ റോഡില്‍ പടക്കം കൂട്ടിയിട്ട് പൊട്ടിക്കുന്നതും കര്‍ശനമായി നിരോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഉത്സവ-നേര്‍ച്ചക്കമ്മറ്റി ഭാരവാഹികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധിക്കുവാന്‍ കഴിയുക.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine