ചാലക്കുടി: വാല്‍പാറ പ്രദേശത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ടാറ്റാ ടീ എസ്റ്റേറ്റിലെ തൊഴിലാളിയായ അണ്ണപ്പന്‍ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് അണ്ണപ്പന്‍ കാട്ടാനയുടെ മുമ്പില്‍ പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടിയ അണ്ണപ്പനെ ആന തുമ്പി കൊണ്ട് എടുത്തെറി യുകയായിരുന്നു. തുടര്‍ന്ന് പാറയില്‍ തലയിടിച്ച് വീണതാകാം മരണ കാരണം. അണ്ണപ്പന്റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ആനയെ തുരത്തിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ അണ്ണപ്പനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. മരിച്ച അണ്ണപ്പന് ഭാര്യയും കുട്ടിയുമുണ്ട്.
കഴിഞ്ഞ മാസം സമീപ പ്രദേശത്ത് കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. വേനല്‍ കനത്തതോടെ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലികള്‍ കൃത്യമായി സ്ഥാപിക്കാത്തതും ആനകള്‍ കടന്നു വരാതിരിക്കുവാന്‍ കുഴികള്‍ തീര്‍ക്കാത്തതും അവയ്ക്ക് തോട്ടം മേഖലയില്‍ സ്വൈര്യ വിഹാരം നടത്തുവാന്‍ സാഹചര്യമൊരുക്കുന്നു. പ്രദേശ വാസികള്‍ പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം, വന്യജീവി