കൊല്ലം: കൊല്ലം ശക്തി കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന രാജശേഖരന്‍ എന്ന ആന ഇടഞ്ഞോടി കായലില്‍ ചാടി. വെള്ളിയാഴ്ച ഉച്ചയോടെ പറ എഴുന്നള്ളിപ്പിനായി കൊണ്ടു പോകുമ്പോള്‍ ആന ഇടയുകയായിരുന്നു. തുടര്‍ന്ന് അല്പ ദൂരം ഓടിയ കൊമ്പന്‍ വട്ടക്കായലില്‍ ചാടി. വടം കുരുക്കി ആനയെ കരയ്ക്ക് അടുപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ വഴങ്ങിയില്ല. വട്ടക്കായലിന്റെ നടുവിലേക്ക് നീന്തി പോയി. തുടര്‍ന്ന് എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ കഠിനമായ പ്രയത്നത്തി നൊടുവിലാണ് കൊമ്പനെ കരയ്ക്ക് കയറ്റിയത്. കനത്ത ചൂടു കാരണമാകാം ആന വെള്ളത്തില്‍ നിന്നും കയറാതെ കായലില്‍ കിടന്നതെന്ന് കരുതുന്നു.
നേരത്തെ എഴുന്നള്ളിക്കുവാന്‍ കൊണ്ടു വന്ന ശ്രീവല്ലഭ ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു രാജശേഖരനെ കൊണ്ടു വന്നത്. ശ്രീവല്ലഭ ദാസിന്റെ പാപ്പാന്‍ ബിജു തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഠിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ ആനയെ വേണ്ട വിധം ബന്ധിച്ചിരുന്നില്ല. പാപ്പാനെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയതോടെ ആന അനുസരണക്കേട് കാണിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ഉടമ മറ്റൊരു പാപ്പാനുമായി വന്നു. ഒറ്റച്ചട്ടമായതിനാല്‍ പുതിയ ആള്‍ക്ക് ആന വഴങ്ങിയില്ല എങ്കിലും കെട്ടിയുറപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ആന ഓടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തില്‍ കയറിയ ആന റോയ് ആന്‍സ് എന്നയാളുടെ വീടിന്റെ അടുക്കള യോടനുബന്ധിച്ചുള്ള ഷെഡ്ഡ് തകര്‍ത്തു. ഷെഡ്ഡു തകര്‍ക്കു ന്നതിനിടയില്‍ ഷീറ്റു തട്ടി ആനയ്ക്ക് മസ്തകത്തിനു സാരമായ മുറിവേറ്റു. വീണ്ടും ഓടിയ ആന മറ്റൊരാളുടെ പുരയിടത്തിന്റെ മതില്‍ തകര്‍ത്തു. വാഴയും കവുങ്ങും തെങ്ങുമടക്കം മരങ്ങള്‍ പിഴുതെറിഞ്ഞും, കുത്തി മറിച്ചും നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം, വന്യജീവി
കുട്ടികളെ ആനപ്പുറത്ത് കയറ്റരുതെന്ന് തീരുമാനം.
ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ പങ്കെടുപ്പിക്കരുതെന്നും കൊച്ചു കുട്ടികളെ ആനപ്പുറത്ത് കയറ്റരുതെന്നും തീരുമാനം. പള്ളിക്കമ്മറ്റി ഭാരവാഹികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കാഴ്ചകള്‍ കൊണ്ടുവരുന്ന വിവിധ ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം. ആനകള്‍ക്ക് യഥാസമയം ഭക്ഷണവും വിശ്രമവും നല്‍കണം. ആനപ്പുറത്ത് പരമാവധി മൂന്ന്പേരെ മാത്രമെ കയറ്റാന്‍ പാടുള്ളുവെന്നും പോലീസ് നിര്‍ദ്ദേശിച്ചു. റോഡില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും കാഴ്ചക്കിടയില്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെയും ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. ലോറികളിലും വലിയ വാഹനങ്ങളിലും സ്റ്റീരിയോ ഘടിപ്പിച്ച് വലിയ ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് നിരോധിച്ചു. കാഴ്ചക്കിടയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല.
ജനുവരി 28, 29 തിയ്യതികളിലാണ് മണത്തല ചന്ദനക്കുടം നേര്‍ച്ച. ഇതിനോടനുബന്ധിച്ചു നടക്കാറുള്ള എടപ്പുള്ളി നേര്‍ച്ച അറ്റുത്ത മാസവും നടക്കും.
കുട്ടികളെ ആനപ്പുറത്ത് തീര്‍ച്ചയായും കയറ്റരുത്. അതുപോലെ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ റോഡില്‍ പടക്കം കൂട്ടിയിട്ട് പൊട്ടിക്കുന്നതും കര്‍ശനമായി നിരോധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഉത്സവ-നേര്‍ച്ചക്കമ്മറ്റി ഭാരവാഹികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധിക്കുവാന്‍ കഴിയുക.