തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്ക് വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചു. എ. ഐ. സി. സി. അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലമാകും രമേശ് മത്സരിക്കുവാനായി തിരഞ്ഞെടുക്കുക എന്ന് കരുതപ്പെടുന്നു. ഹരിപ്പാട്, ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങള്‍ പരിഗണനയിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. താന്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും എന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. യു. ഡി. എഫിനു അനുകൂലമായ ജന വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ ചെന്നിത്തലക്ക് നിര്‍ണ്ണായകമായ ഒരു സ്ഥാനം നല്‍കേണ്ടതായും വരും. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരും ഉയര്‍ന്നു വരുന്ന സ്ഥിതിക്ക് രമേശിന്റെ സ്ഥാനാര്‍ഥിത്വം വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാധ്യത നല്‍കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍