പത്തനംതിട്ട : സ്വർണ പ്പാളികൾ പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായ ചോര്‍ച്ച 45 ദിവസത്തിനകം പരിഹരിക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിറപുത്തരി ഉത്സവത്തിന് നട തുറക്കുന്ന ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ്ണ പാളി കള്‍ ഇളക്കി പരിശോധന നടത്തും.
ശ്രീകോവിലിന്റെ മേല്‍ക്കൂരക്ക് പുറത്ത് വിശ്വാസികൾ ദര്‍ശനം നടത്തുന്നതിന്റെ ഇടതു ഭാഗത്തായാണ് ചോര്‍ച്ച കണ്ടത്.
- pma