തൃശ്ശൂര്‍ : പോസ്റ്റ് ഓഫീസ് ആര്. ഡി. ലഘു സമ്പാദ്യ പദ്ധതി യിൽ ഏജന്റ് വശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ് എന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നിക്ഷേപകന് നല്കിയ തുക പോസ്റ്റ് ഓഫീസില്‍ അടച്ചതിന്റെ ആധികാരിക രേഖ, പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്കുന്ന പസ്സ് ബുക്ക് മാത്രമാണ്.
ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നു എന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോദ്ധ്യപ്പെടണം എന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: viral-post, അഴിമതി, തൊഴിലാളി, പ്രതിരോധം, പ്രവാസി, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം