തിരുവനന്തപുരം : ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് നൽകുകയുള്ളൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.
ഗതാഗത -റോഡ് സുരക്ഷാ കമ്മീഷണർമാരുടെ യോഗ തീരുമാന പ്രകാരമാണ് 10 മിനിറ്റ് ഇടവേളയിലുള്ള പെർമിറ്റ് നൽകുക. മത്സരയോട്ടം തടയാൻ ഇത്രയും സമയ വ്യത്യാസം വേണം.
മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ്സുടമകൾ എതിർത്താൽ നിയമ നടപടികളുടെ കോടതിയെ സമീപിക്കും എന്നും മന്ത്രി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bus, kerala-government-, ഗതാഗതം, പ്രതിരോധം, മനുഷ്യാവകാശം, സാമൂഹികം