ദിവസങ്ങളായി നാട്ടിലിറങ്ങി ഭീതി പരത്തിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതര്‍ പിടി കൂടി. കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ ഇന്നലെ പുലര്‍ച്ചയാണ് നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്നൊരുക്കിയ കൂട്ടില്‍ പുലി കുടുങ്ങിയത്. ബീച്ചിലും പരിസരത്തും പുലിയുടെ കാല്പാട് കണ്ടിരുന്നു. പുലി കെണിയില്‍ പെട്ടതറിഞ്ഞ് വന്‍ ജനക്കൂട്ടം സംഭവ സ്ഥലത്ത് എത്തി. പുലിയെ പിന്നീട് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. വയനാട് വന്യ ജീവി സങ്കേതത്തില്‍ പുലിയെ തുറന്ന് വിടുവാനാണ് ആലോചന. പുലിയെ പിടി കൂടിയതോടെ പ്രദേശ വാസികക്ക് ആശ്വാസമായി, കുറച്ചു ദിവസ ങ്ങളായി പുലിയെ പേടിച്ച് ഭീതിയോടെ ആയിരുന്നു നാട്ടുകാര്‍ കഴിഞ്ഞിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വന്യജീവി