
ഒരുമനയൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഒരുമനയൂർ മാങ്ങോട്ട് എ. യു. പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ മാതൃകയായി.
തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ നിലവിലെ വിദ്യാർത്ഥികളിൽ നിർദ്ധനർ ആയവരെ തേടിപ്പിടിച്ചു കൊണ്ടാണ് സ്‌കൂൾ ബാഗും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെടെ പഠന സഹായ ഉപകരണങ്ങൾ സമ്മാനിച്ചത്.
ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടും മാങ്ങോട്ടു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥി ആയിരുന്നു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു.
പി. ടി. എ. പ്രസിഡണ്ട് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്, കൺവീനർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർ ഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, സുബൈർ, ജസീന കരീം തുടങ്ങിയവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, old-students, കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം




























