Thursday, October 15th, 2026

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

cheruvayal-raman-epathram

കോഴിക്കോട്: പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കാർഷിക സംസ്‌കാരത്തിന്റെയും കാവലാളായ പത്മശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. വയനാട് മാനന്തവാടിക്കടുത്ത് കമ്മനയിലെ ചെറുവയൽ തറവാട്ടിൽ ജീവിച്ച്, അമ്പതിലേറെ പാരമ്പര്യ നെൽവിത്തുകൾ സ്വന്തം പ്രയത്നത്താൽ സംരക്ഷിച്ചു പോന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പരിസ്ഥിതി-കാർഷിക മേഖലയ്ക്കും ജൈവവൈവിധ്യ സംരക്ഷണ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്.

വാണിജ്യാടിസ്ഥാനത്തിലുള്ള രാസകൃഷിയും ഹൈബ്രിഡ് വിത്തുകളും പാടങ്ങൾ കൈയടക്കിയ കാലത്തും പൂർവികർ കൈമാറിയ നാടൻ നെല്ലിനങ്ങളെ ജീവനോടെ നിലനിർത്താൻ പോരാടിയ അസാധാരണ വ്യക്തിത്വമായിരുന്നു ചെറുവയൽ രാമന്റേത്. കനകം, ചെമ്പകം, തൊണ്ടി, ചോമാല, ഗന്ധകശാല തുടങ്ങി കേട്ടറിവു മാത്രം ബാക്കിയായ അത്യപൂർവ്വ പൈതൃക നെൽവിത്തുകൾ അദ്ദേഹം തന്റെ മൂന്നേക്കർ പാടത്ത് ജൈവരീതിയിൽ കൃഷി ചെയ്തു സംരക്ഷിച്ചുപോന്നു. “വിത്ത് വിൽക്കാനുള്ള ചരക്കല്ല, കൈമാറാനുള്ള സ്‌നേഹമാണ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ കാർഷിക തത്ത്വശാസ്ത്രം. ആർക്കും അദ്ദേഹം വിത്തുകൾ സൗജന്യമായി നൽകിയിരുന്നെങ്കിലും, കൊയ്ത്തു കഴിയുമ്പോൾ ഇതേ അളവിൽ വിത്ത് തിരികെ നൽകി കൃഷി തുടരണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത്.

പത്താം വയസ്സിൽ അമ്മാവന്റെ കൂടെ പാടത്തിറങ്ങിയ അദ്ദേഹം കുറിച്ച്യ സമുദായത്തിന്റെ പാരമ്പര്യ കാർഷിക അറിവുകൾ നെഞ്ചിലേറ്റി ജീവിക്കുകയായിരുന്നു. വയനാടൻ കാർഷിക സംസ്കാരത്തെയും ജൈവവൈവിധ്യത്തെയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിന് സാധിച്ചു. 2011-ൽ ഹൈദരാബാദിൽ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിലും 2018-ൽ ബ്രസീലിൽ നടന്ന ഗ്ലോബൽ ട്രൈബൽ കോൺഗ്രസിലും അദ്ദേഹം ഇന്ത്യൻ കർഷകരെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

പാരമ്പര്യ വിത്തു സംരക്ഷണത്തിനും കാർഷിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കും മുൻനിർത്തി 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

cheruvayal-raman-award

കൂടാതെ നാഷണൽ ജീനോം സേവിയർ അവാർഡ്, കേരള സർക്കാരിന്റെ ഗ്രീൻ അവാർഡ് തുടങ്ങി നിരവധിയായ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2025-ൽ കേരള കാർഷിക സർവകലാശാല അദ്ദേഹത്തിന് ‘പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകിയും ആദരിച്ചിരുന്നു.

cheruvayal-raman-pk-gopi

മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം സ്വന്തം ജീവിതം കൊണ്ട് കാണിച്ചുതന്ന പ്രകൃതിസ്നേഹിയായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ-സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ അനുശോചിച്ചു. മൃതദേഹം കമ്മന നവോദയം സ്കൂളിലെ പൊതുദർശനത്തിന് ശേഷം കൊടുമയിലെ സമുദായ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ: ഗീത, മക്കൾ: രമണി, രമേശൻ (എടവക ഗ്രാമപ്പഞ്ചായത്തംഗം), രാജേഷ്, രജിത.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«



  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine