കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സി. പി. ഐ. എം. ഓഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെയും ഏരിയാ കമ്മിറ്റി അംഗം കെ. കെ. കൃഷ്ണനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ പഴയങ്കണ്ടി രവീന്ദ്രന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റെന്നാണ് പ്രാഥമിക വിവരം. ഇതില്‍ സി. എച്ച്. അശോകന് എന്‍. ജി. ഓ യൂനിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ന്യൂ മാഹി പന്തക്കല്‍ സ്വദേശി അണ്ണന് എന്ന സുജിത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെ നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ ലഭിച്ചു എന്ന് പോലിസ് വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കും രക്ഷപ്പെടാനും വേണ്ട സഹായം നല്‍കിയത് സി. പി. എം. നേതാക്കളാണെന്ന് സിജിത് മൊഴിനല്‍കിയിരുന്നു. രണ്ടു പേരെയും വടകര ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കും.
പ്രമുഖ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മുതിര്‍ന്ന സി. പി. എം നേതാക്കളായ എളമരം കരീം, പ്രദീപ്കുമാര്‍ എം. എല്‍. എ. എന്നിവര്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, ദുരന്തം, പോലീസ്, രാഷ്ട്രീയ അക്രമം