Saturday, June 30th, 2012

ഇ. പി. ജയരാജനെ വധിക്കുവാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍

k-sudhakaran-epathram

കണ്ണൂര്‍ : സി. പി. എം. കേന്ദ്ര കമ്മറ്റി അംഗം ഇ. പി. ജയരാജനെ വധിക്കുവാന്‍ കോണ്‍ഗ്രസ്സ് നേതാവും എം. പി. യുമായ കെ. സുധാകരന്‍ പദ്ധതിയിട്ടതായി മുന്‍‌ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവുമായ പ്രശാന്ത് ബാബുവാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ണൂരിലെ സെവ്‌റി ഹോട്ടലിലും സഹകരണ പ്രസ്സിലും ഉണ്ടായ ആക്രമണങ്ങളിലും കെ. സുധാകരന് പങ്കുണ്ടെന്നും പ്രശാന്ത് പറയുന്നു. അക്രമങ്ങള്‍ക്ക് കൊട്ടേഷന്‍ സംഘങ്ങളെയാണ് ഉപയോഗിച്ചതെന്നും, യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ പോലീസുമായി ഗൂഢാലോചന നടത്തുകയും ഗുണ്ടകള്‍ക്ക് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിയാക്കുകയാണ് ഉണ്ടായതെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നു.

മുൻ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ. സുധാകരന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം. എല്‍. എ. ആവശ്യപ്പെട്ടു. പ്രശാന്ത് ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഇ. പി. ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. ടി. പി. വധക്കേസില്‍ സി. പി. എം. നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍ എം. പി. ക്ക് എതിരെ ഉള്ള ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്സിനു തിരിച്ചടിയായിട്ടുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ഇ. പി. ജയരാജനെ വധിക്കുവാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തല്‍”

  1. Shiny says:

    അന്വേഷണം വേണ്ടത് തന്നെയാണ്. പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടായിക്കോട്ടെ. നീതിക്ക് അത് അനുകൂലമാണെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം. സ്വന്തം പറ്റി ആയതു കൊണ്ട് നടപടി സ്വീകരിക്കതിരിക്കരുത്. വസ്തുതകള്‍ അന്വേഷണത്തില്‍ പുറത്തു വരട്ടെ. കൊല്ലുന്നതിനേക്കാള്‍ വലുതാണോ ഗൂദ്ധാലോചന എന്ന് പിന്നെ ആലോചിക്കാം. കുറ്റവാളികളെ കണ്ണടച്ച് തന്നെ ശിക്ഷിക്കണം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine