ന്യൂഡെല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാറിനു കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. പ്രത്യക്ഷ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, തന്റെ പ്രസ്താവന വളച്ചൊടിക്കുക യായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കു വെച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും, ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുമ്പോള്‍ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് അതാതു സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ചില്ലറ വില്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മനുഷ്യാവകാശം, സാമ്പത്തികം