തിരുവനന്തപുരം : യു. എ. ഇ. യുടെ ധന സഹായ വു മായി ബന്ധപ്പെട്ട് അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിരു വനന്ത പുരത്ത് വാര്‍ത്താ സമ്മേ ളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുരിതാശ്വാസ സഹായ ത്തെ ക്കുറിച്ച് പ്രധാന മന്ത്രി യും യു. എ. ഇ. ഭരണാധി കാരി യു മാണ് സംസാ രിച്ചത്. ഇക്കാര്യം ലോകത്തെ അറി യിച്ചതും ഇരുവരും ചേർന്നാണ്. ഈ സഹായം കേന്ദ്രം സ്വീക രിക്കും എന്ന് തന്നെ യാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്നും മുഖ്യ മന്ത്രി പറഞ്ഞു.
പ്രളയം വിതച്ച ദുരന്തത്തിൽ പെട്ട് നമ്മുടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്. വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി താമസ യോഗ്യമാകുന്നതോടെ പലർക്കും സ്വന്തം… https://t.co/twAdfbJb2c
— Pinarayi Vijayan (@vijayanpinarayi) August 24, 2018
ദുരിതാശ്വാസ ക്യാമ്പു കളില്‍ ഉള്ളവര്‍ വീടു കളിലേക്കു തിരിച്ചു പോകു മ്പോൾ ഒരു കുടുംബ ത്തിന് അക്കൗ ണ്ടിൽ 10,000 രൂപ നൽകും. ഇതി നായി അക്കൗണ്ട് വിവര ങ്ങൾ ക്യാമ്പു കളിലെ റവന്യു അധി കൃതരെ അറിയി ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട വർ ഓൺ ലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ട വർ അക്ഷയ കേന്ദ്ര ങ്ങൾ വഴി വഴി റജി സ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം. സേവനം സൗജന്യം ആയി രിക്കും. മഴ ക്കെടുതി നാശം വിതച്ച എല്ലാ യിട ത്തും ഇതു ബാധക മായി രിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, അപകടം, ദുരന്തം, നിയമം, പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സാമ്പത്തികം