തുലാവർഷം എത്തുന്നു

October 16th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : കേരളത്തിൽ രണ്ടു ദിവസ ത്തിനു ള്ളില്‍ തുലാ വർഷം ആരംഭിക്കും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ്. ഇന്നു വ്യാപക മായി മഴ പെയ്യും. ശക്ത മായ കാറ്റ് വീശും എന്നതിനാല്‍ ഇന്ന് മത്സ്യ ത്തൊഴി ലാളികൾ കടലിൽ പോകരുത് എന്നും കാലാ വസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്. ശനി യാഴ്ച വരെ കേരള ത്തില്‍ വ്യാപക മായ മഴ പെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി

October 16th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.

തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.

ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല

October 15th, 2019

ramesh_epathram

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന് ആരോപണത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ചോദിച്ചു.

വളരെ ഗുരുതരമായ അഴിമതിയാണ്‌ പുറത്ത് വന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. യൂണിവേഴ്‌സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും.എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി മാധ്യമ പ്രവർത്ത കരുടെ വിവര ശേഖരം തയ്യാറാക്കുന്നു

October 15th, 2019

write-with-a-ink-pen-ePathram
തിരുവനന്തപുരം : കേരളത്തിനു പുറത്തുള്ള കേരളീയ രായ മാധ്യമ പ്രവർ ത്തകരുടെ വിവര ശേഖരം കേരള സർക്കാർ തയ്യാറാക്കുന്നു.

സംസ്ഥാന ത്തി ന്റെ സാദ്ധ്യതകൾ വിപുല പ്പെടു ത്തുന്ന തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകു പ്പാണ് നിർവ്വഹിക്കുന്നത്.

പരിചയമുള്ള മാധ്യമ പ്രവർത്ത കരെ കുറിച്ച് അറി യാവുന്നവർക്കും അവരു ടെ വിവര ങ്ങൾ ഇ – മെയില്‍ ചെയ്യാവുന്നതാണ്.

പേര്, ഏതു രാജ്യത്ത് / സംസ്ഥാനത്ത്, ഏതു മാധ്യമം, മേൽവിലാസം, പേഴ്‌സണൽ ബ്ലോഗ് ലിങ്ക്, ലിങ്ക്ഡിൻ പ്രൊഫൈല്‍ ലിങ്ക്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മാധ്യമ രംഗ ത്തെ മുൻകാല പ്രവർത്തന ചരിത്രം, പ്രധാന സംഭാവനകൾ, പുരസ്കാര നേട്ടങ്ങള്‍, ഏറ്റവും ശ്രദ്ധേയ മായ റിപ്പോർട്ടുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുട ങ്ങിയ വിവരങ്ങ ളൊക്കെ ഇതിനായി ആവശ്യമുണ്ട്.

പ്രവാസി മാധ്യമ പ്രവർത്തകരെ കുറിച്ചുള്ള വിവര ങ്ങൾ infohubkerala @ gmail. com എന്ന ഇ- മെയിലിൽ അയക്കുക.

പി. എൻ. എക്‌സ്. 3649/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചത് താനല്ല, അപകടസമയത്ത് മദ്യപിച്ചിരുന്നില്ല- ന്യായീകരണവുമായി ശ്രീറാം

October 10th, 2019

sreeram_epathram

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്.

അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ ശ്രീറാം പറയുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനിയെ തീ വച്ചു കൊന്നു
Next »Next Page » പ്രവാസി മാധ്യമ പ്രവർത്ത കരുടെ വിവര ശേഖരം തയ്യാറാക്കുന്നു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine