മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്

May 14th, 2019

rain-in-kerala-monsoon-ePathram

തിരുവനന്തപുരം: ഇക്കുറി ജൂൺ നാലിന് കേരളത്തിൽ മൺസൂൺ മഴക്കാലം തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ്. സാധാരണ ജൂൺ ഒന്നിനാണ് മഴ എത്തേണ്ടതെങ്കിലും മൂന്ന് ദിവസം വൈകിയേ മഴയെത്തൂവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാൻ നിക്കോബാർ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മൺസൂൺ മഴ പെയ്ത് തുടങ്ങും. എന്നാൽ ഇന്ത്യയിൽ നാല് മേഖലകളിലും ശരാശരിയിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ വഹി ക്കണം : പി. എസ്. സി. ചെയർ മാൻ

May 13th, 2019

logo-government-of-kerala-ePathram

തിരുവനന്തപുരം : ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്ര യിൽ ഭാര്യ യുടെ യാത്രാ ചെലവും സർക്കാർ വഹിക്കണം എന്ന ആവശ്യവുമായി പി. എസ്. സി. ചെയർമാൻ എം. കെ. സക്കീർ.

സംസ്ഥാന ത്തിന് അക ത്തും പുറത്തു മുള്ള ഔദ്യോഗിക യാത്ര കളിൽ ഭാര്യ യും കൂടെ യാത്ര ചെയ്യു മ്പോള്‍ ഭാര്യ യുടെ യാത്രാച്ചെലവ് കൂടി ലഭ്യ മാക്കുന്ന തിന് ഉത്ത രവ് നല്‍കണം എന്നാണ് ആവശ്യം.

ഏപ്രിൽ 30 നു പി. എസ്. സി. സെക്രട്ടറി വഴി പൊതു ഭരണ സ്പെഷൽ സെക്രട്ടറിക്ക് നൽകിയ കത്തി ലാണ് ഇക്കാര്യം ആവശ്യ പ്പെട്ടിരി ക്കുന്നത്. ഇനി ഇത് സാമ്പ ത്തിക വകു പ്പി ന്റെ പരിഗണ നക്ക് വിടും.

സംസ്ഥാന പി. എസ്‌. സി. അദ്ധ്യക്ഷ ന്മാ രുടെ ദേശീയ സമ്മേളനവും അതോട് അനു ബന്ധിച്ച സ്റ്റാന്‍ ഡിംഗ് കമ്മിറ്റി യോഗ ങ്ങളും വിവിധ സംസ്ഥാന ങ്ങളില്‍ നടക്കുമ്പോൾ അതിൽ പങ്കെടു ക്കു വാൻ ജീവിത പങ്കാളിക്കും ക്ഷണമുണ്ട്.

മറ്റു സംസ്ഥാന ങ്ങളിൽ പി. എസ്‌. സി. അദ്ധ്യ ക്ഷനെ ഔദ്യോഗിക യാത്ര കളിൽ അനു ഗമി ക്കുന്ന ജീവിത പങ്കാളി യുടെ യാത്രാ ചെലവ് അതതു സർക്കാ രുകള്‍ വഹി ക്കുന്നുണ്ട്. എന്നാൽ കേരള ത്തിൽ മറ്റു സംസ്ഥാന ങ്ങളിലെ പ്പോലെ ഭാര്യയുടെ യാത്രാ ചെലവ് അനു വദി ച്ചുള്ള സർ ക്കാർ ഉത്തര വുകള്‍ ഒന്നും ഇതു വരെ പുറ പ്പെടു വിച്ചിട്ടില്ല.

ഈ സാഹ ചര്യ ത്തിലാണ് പുതിയ ഉത്തരവ് ആവശ്യ പ്പെട്ടു കൊണ്ട്പി. എസ്. സി. ചെയർ മാൻ കത്തു നല്‍കി യത്. കത്തിൽ സർക്കാർ ഇതുവരെ തീരു മാനം എടുത്തി ട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

May 12th, 2019

kerala-police-epathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗ സ്ഥരുടെ യൂണി ഫോമിലെ നെയിം ബോർഡും ഓഫീസു കളുടെ പേരും മലയാള ത്തിൽ രേഖ പ്പെടു ത്തു വാന്‍ നിര്‍ദ്ദേശം.

കോഴിക്കോട് സ്വദേശി യായ ഉമ്മർ എന്ന വ്യക്തി സമർപ്പിച്ച ഹർജി യിൽ ഹൈക്കോടതി യുടെ വിധിയെ തുടർന്നാണ് ഡി. ജി. പി. യുടെ നിർദ്ദേശം. കോടതി വിധി നടപ്പാ ക്കുവാ ൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു

May 12th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
കൊച്ചി : ക്രൈസ്തവരുടെ പിന്തുണ ഉറപ്പു വരുത്തു വാനായി’ക്രൈസ്തവ സംര ക്ഷണ സേന’ രൂപീ കരി ക്കുവാന്‍ ബി. ജെ. പി. സംസ്ഥാന ഘടകം ഒരു ങ്ങുന്നു. ബി. ജെ. പി. യുടെ തന്നെ ന്യൂന പക്ഷ മോര്‍ച്ച യെ മുന്‍ നിര്‍ത്തി യാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുക.

ഇതിനായി വിവിധ ക്രൈസ്തവ സഭ കളുടെ പിന്തുണ ഉറ പ്പാക്കും എന്ന് ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടന ത്തിന്റെ പശ്ചാ ത്തല ത്തിലാണ് ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീ കരി ക്കുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന ത്തില്‍ മരിച്ചവ രുടെ ചിത്ര ങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ ത്ഥനയും ഉപ വാസവും മെയ് 29 ന് സംഘടി പ്പിക്കും.

സംരക്ഷണ സേനയുടെ ഭാഗ മായി കൂടു തല്‍ സമര പരി പാടി കള്‍ ഭാവി യില്‍ നടത്തും എന്നും കൊച്ചിയില്‍ നടന്ന ന്യൂന പക്ഷ മോര്‍ച്ച സംസ്ഥാന സമ്മേളന ത്തില്‍ ശേഷം പി. എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശൂര്‍ പൂരം : കോടതി ഉത്തരവ് നടപ്പാക്കും എന്ന് ജില്ലാ കളക്ടര്‍
Next »Next Page » പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine