എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

May 12th, 2019

kerala-police-epathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗ സ്ഥരുടെ യൂണി ഫോമിലെ നെയിം ബോർഡും ഓഫീസു കളുടെ പേരും മലയാള ത്തിൽ രേഖ പ്പെടു ത്തു വാന്‍ നിര്‍ദ്ദേശം.

കോഴിക്കോട് സ്വദേശി യായ ഉമ്മർ എന്ന വ്യക്തി സമർപ്പിച്ച ഹർജി യിൽ ഹൈക്കോടതി യുടെ വിധിയെ തുടർന്നാണ് ഡി. ജി. പി. യുടെ നിർദ്ദേശം. കോടതി വിധി നടപ്പാ ക്കുവാ ൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു

May 12th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
കൊച്ചി : ക്രൈസ്തവരുടെ പിന്തുണ ഉറപ്പു വരുത്തു വാനായി’ക്രൈസ്തവ സംര ക്ഷണ സേന’ രൂപീ കരി ക്കുവാന്‍ ബി. ജെ. പി. സംസ്ഥാന ഘടകം ഒരു ങ്ങുന്നു. ബി. ജെ. പി. യുടെ തന്നെ ന്യൂന പക്ഷ മോര്‍ച്ച യെ മുന്‍ നിര്‍ത്തി യാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുക.

ഇതിനായി വിവിധ ക്രൈസ്തവ സഭ കളുടെ പിന്തുണ ഉറ പ്പാക്കും എന്ന് ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടന ത്തിന്റെ പശ്ചാ ത്തല ത്തിലാണ് ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീ കരി ക്കുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടന ത്തില്‍ മരിച്ചവ രുടെ ചിത്ര ങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ ത്ഥനയും ഉപ വാസവും മെയ് 29 ന് സംഘടി പ്പിക്കും.

സംരക്ഷണ സേനയുടെ ഭാഗ മായി കൂടു തല്‍ സമര പരി പാടി കള്‍ ഭാവി യില്‍ നടത്തും എന്നും കൊച്ചിയില്‍ നടന്ന ന്യൂന പക്ഷ മോര്‍ച്ച സംസ്ഥാന സമ്മേളന ത്തില്‍ ശേഷം പി. എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൃശൂര്‍ പൂരം : കോടതി ഉത്തരവ് നടപ്പാക്കും എന്ന് ജില്ലാ കളക്ടര്‍

May 9th, 2019

tv-anupama-ias-ePathram
തൃശ്ശൂര്‍ : പൂരത്തിന് ആനകളെ എഴുന്ന ള്ളി ക്കുന്ന തിന് നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനു പമ. നീരുള്ളവ, മദ പ്പാട് ഉള്ളവ, വെടി ക്കെട്ട് നടക്കു മ്പോള്‍ വിരണ്ട് ഓടുന്ന തര ത്തില്‍ ഉള്ളവ എന്നി ങ്ങനെ യുള്ള ആന കളെ മെയ് 12, 13, 14 തിയ്യതി കളില്‍ തൃശ്ശൂര്‍ ടൗണിന്ന് അകത്ത് പ്രവേശി ക്കുന്നതില്‍ വിലക്കുണ്ട്.

ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കി യിരി ക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോട് അനു ബന്ധിച്ച് നല്‍കി വരാരുള്ള പൊതു നിര്‍ദ്ദേ ശമാണ് എന്നും ഇത് നോക്കി യിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടു വരുന്നതും മൃഗ ഡോക്ടര്‍ മാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും.

തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവ് ആയി ഇറക്കി നടപ്പി ലാക്കുക യാണ് ചെയ്യുന്നത് എന്നും കളക്ടര്‍ പറഞ്ഞു. ചില ആനകളെ എഴുന്നള്ളി ക്കുന്നത് മുമ്പേ നിരോധി ച്ചിരുന്നതാണ്. നിരോ ധനം ഇപ്പോഴും നീക്കി യിട്ടില്ല എന്നും കളക്ടര്‍ വ്യക്തമാക്കി.

അതേ സമയം ഈ വില ക്കുള്ള ആനകളില്‍ തെച്ചി ക്കോട്ട്കാവ് രാമ ചന്ദ്രന്‍ ഉള്‍ പ്പെടുമോ എന്നുള്ള ചോദ്യ ത്തിന് കോടതി യുടെ പരി ഗണന യിലുള്ള വിഷയ ത്തില്‍ പ്രതി കരി ക്കാനില്ല എന്നും കോടതി ഉത്തരവ് എന്താണ് എങ്കില്‍ അത് നടപ്പി ലാക്കും എന്നും അവര്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്

May 9th, 2019

supreme-court-epathram

ദില്ലി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.

തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃശൂര്‍ പൂരത്തിനു ആനകളെ നല്‍കില്ല : ആന ഉടമകള്‍
Next »Next Page » തൃശൂര്‍ പൂരം : കോടതി ഉത്തരവ് നടപ്പാക്കും എന്ന് ജില്ലാ കളക്ടര്‍ »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine