കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിൽ മാലിന്യ പ്രശ്നം രൂക്ഷം. നഗരത്തിൽ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യങ്ങൾ അഴുകിത്തുടങ്ങിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് നഗരം. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിലധികമായി പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന് നഗരസഭ സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല.