ശബരിമല സ്ത്രീ പ്രവേശനം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി യിലേക്ക്

November 26th, 2018

sabarimala-epathram
തിരുവനന്തപുരം : ശബരിമല യിലെ സ്ത്രീ പ്രവേ ശന വുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാ ക്കു ന്നതിൽ വ്യക്തത തേടി ക്കൊണ്ട് സംസ്ഥാന സർ ക്കാർ സുപ്രീം കോടതി യിലേക്ക്.

വിധി നടപ്പാക്കുന്നതിൽ വലതു പക്ഷ സംഘ ടന കൾ സൃഷ്ടി ക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോ ഗ സ്ഥര്‍ നേരി ടുന്ന ബുദ്ധി മുട്ടു കളും സർ ക്കാർ കോടതി യിൽ അറിയിക്കും.

ഇക്കാര്യങ്ങള്‍ പരാമര്‍ ശിക്കുന്ന അപേക്ഷ, ചീഫ് സെക്ര ട്ടറി സുപ്രീം കോടതി യില്‍ സമര്‍പ്പിക്കും. ഇതു സംബ ന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഡല്‍ഹി യില്‍ പൂര്‍ത്തി യായി. സംസ്ഥാന സര്‍ ക്കാ രിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍ സില്‍ ജി. പ്രകാ ശ് ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭി ഭാഷ കരു മായി ചര്‍ച്ച നടത്തി.

വ്യക്തി പര മായി പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേ പിക്കു കയും ജാതി യുടെയും മത ത്തിന്റേ യും പേരി ൽ ജോലി ചെയ്യു ന്നത് തടസ്സപ്പെ ടുത്തു കയും ചെയ്യുന്ന തായി ആരോ പണ ങ്ങൾ നില നില്‍ ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ

November 26th, 2018

shornur-mla-of-cpm-pk-sasi-ePathram
തിരുവനന്തപുരം : ലൈംഗിക പീഡന പരാതി യില്‍ ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവും പാലക്കാട് ജില്ലാ സെക്രട്ടറി യേറ്റ് അംഗവു മായ പി. കെ. ശശി യെ പാര്‍ട്ടി യുടെ പ്രാഥമിക അംഗത്വ ത്തില്‍ നിന്നും ആറു മാസ ത്തേക്ക് സസ്‌ പെന്‍ഡ് ചെയ്തു.

ഡി. വൈ. എഫ്. ഐ. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന്, പി. കെ. ശശി യുടെ വിശദീ കരണം ചർച്ച ചെയ്ത ശേഷ മാണ് സി.പി. എം. സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരി ച്ചത്. പരാതി അന്വേഷി ക്കു വാന്‍ മന്ത്രി എ. കെ. ബാലന്‍, പി. കെ. ശ്രീമതി എന്നി വര്‍ ഉള്‍ പ്പെ ടുന്ന അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോ ഗി ച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശരണം വിളി തടയരുത് : ഹൈക്കോടതി

November 22nd, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല തീര്‍ത്ഥാടകർ ഒറ്റക്കോ കൂട്ടമായോ എത്തി ശരണം വിളിക്കുന്നത് തടയരുത് എന്ന് ഹൈ ക്കോടതി ഉത്തരവ്. ശബരിമല യിലെ പോലീസ് നിയ ന്ത്രണം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരി ഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറ പ്പെടു വിച്ചത്.

ശബരിമല യിലെ നിരോധനാജ്ഞ ഭക്തരെ തട യുവാനല്ല, തീര്‍ത്ഥാടനം സുഗമ മാക്കുവാ നാണ്. അക്കാര്യം പോലീ സിന് മനസ്സി ലായി ട്ടുണ്ടോ എന്നും ജസ്റ്റിസ് പി. ആർ. രാമ ചന്ദ്ര മേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറും ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രാർത്ഥനാ യജ്ഞം പ്രതിഷേധ ത്തിന്റെ രൂപ ത്തില്‍ ഉള്ളതാകാം. എന്നാൽ, ശരണം വിളി തടയാന്‍ ആവില്ല എന്നും കോടതി ഓര്‍മ്മ പ്പെടുത്തി.

എന്നാല്‍ ഭക്തരുടെ ശരണ മന്ത്രം തടഞ്ഞിട്ടില്ല എന്ന് എ. ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടി ലും മറ്റും പരാ മർശിക്ക പ്പെട്ട വർക്കു മാത്രമാണ് സമയ നിയന്ത്ര ണമുള്ള നോട്ടീസ് നൽകുന്നത് എന്നും എ. ജി. ബോധി പ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണക്കു കാരണം ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ഐ. ഷാനവാസ് എം. പി. അന്തരിച്ചു

November 21st, 2018

congress-leader-mi-shahnavas-passed-away-ePathram
കൊച്ചി : കോണ്‍ഗ്രസ്സ് നേതാവും വയനാട് ലോക്‌ സഭാ മണ്ഡലം എം. പി. യും കെ. പി. സി. സി. വര്‍ക്കിംഗ് പ്രസി ഡണ്ടു മായ എം. ഐ. ഷാ നവാസ് (67) അന്തരിച്ചു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ യെ തുടർന്ന് ചെന്നൈ യിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സ യില്‍ ആയി രുന്നു. ഇന്നു പുലര്‍ച്ചെ ഒന്നര മണി യോടെ യായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എറണാ കുളം തോട്ടത്തും പടി പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

പ്രശസ്ത അഭിഭാഷകൻ എം. വി. ഇബ്രാഹിം കുട്ടി – നൂർജഹാൻ ബീഗം ദമ്പതി കളുടെ രണ്ടാ മത്തെ മകന്‍ ആയി 1951 സെപ്റ്റംബർ 22 ന് കോട്ടയത്ത് ജനിച്ചു.

ആലപ്പുഴ എസ്. ഡി. വി. ഹൈസ്കൂൾ, എസ്. ഡി. കോളജ് എന്നി വിട ങ്ങളിലെ പഠന ശേഷം കോഴിേക്കാട് ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തിൽ ബിരുദവും ബിരു ദാന ന്തര ബിരുദവും കരസ്ഥ മാക്കി. തുടര്‍ന്ന് എറണാകുളം ലോ കോളജിൽ നിന്നും നിയമ ബിരുദവും നേടി.

സ്കൂൾ പഠന കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. എസ്. യു. അമ്പല പ്പുഴ താലൂക്ക് പ്രസിഡണ്ട് (1969), കെ. എസ്. യു. ആലപ്പുഴ ജില്ലാ സെക്ര ട്ടറി (1970), കോഴി ക്കോട് ജില്ലാ സെക്രട്ടറി ( 1971) എന്നീ നില കളില്‍ പ്രവര്‍ ത്തിച്ചു. തുടര്‍ന്ന് 1972 – 73 കാലത്ത് കാലിക്കറ്റ് യൂണി വേഴ്‌സിറ്റി യൂണിയന്‍ ചെയര്‍ മാന്‍, 1978 ല്‍ യൂത്ത് കോണ്‍ ഗ്രസ്സ് വൈസ് പ്രസി ഡണ്ട്, 1983 ല്‍ കെ. പി. സി. സി. ജോയന്റ് സെക്ര ട്ടറി, 1985 ല്‍ കെ. പി. സി. സി. വൈസ് പ്രസിഡണ്ട് എന്നീ പദവി കള്‍ വഹിച്ചി രുന്നു.

1987 ലും 1991 ലും വടക്കേ ക്കര യിലും 1996 ല്‍ പട്ടാമ്പി നിയമ സഭാ തെരഞ്ഞെ ടുപ്പു കളിലും 1999 – 2004 വര്‍ഷ ങ്ങളില്‍ ചിറയന്‍ കീഴ് ലോക് സഭാ മണ്ഡല ത്തിലും മത്സരിച്ച് പരാജയ പ്പെട്ടു എങ്കിലും 2009 ലും 2014 ലും വയനാട് ലോക് സഭാ മണ്ഡല ത്തില്‍ നിന്നും വിജയിച്ച് പാര്‍ല മെന്റ് മെംബര്‍ ആയി.

ഭാര്യ: ജുബൈരിയത്ത് ബീഗം.

മക്കൾ : അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരു മക്കള്‍ : മുഹമ്മദ് ഹനീഷ് ഐ. എ. എസ്., തെസ്ന.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം
Next » — Next Page » അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine