ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുവാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

December 16th, 2017

prime-minister-narendra-modi-ePathram

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. അടുത്ത ആഴ്ചയിൽ എതെങ്കിലും ഒരു ദിവസമായിരിക്കും പ്രധാനമന്ത്രി എത്തുക. കേരളത്തിൽ രണ്ടു ദിവസം അദ്ദേഹം താമസിക്കും.

നേരത്തെ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്താൻ വൈകിയതെന്നാണ് സൂചന. പ്രധാനമന്ത്രി ഇതുവരെ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രിയെ വിളിച്ച് അന്വേഷിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യ ഉപയോഗം : പ്രായ പരിധി 23 വയസ്സാക്കാൻ തീരുമാനം

December 6th, 2017

liquor_epathram

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായ പരിധി 21ൽ നിന്ന് 23 വയസ്സാക്കാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാൻ ഗവർണറോട് ശുപാർശ ചെയ്യും. ജൂൺ 8 നു ചേർന്ന എൽഡിഎഫ് യോഗമാണ് പുതിയ മദ്യ നയത്തിന് അംഗീകാരം നൽകിയത്. പ്രായം കുറഞ്ഞവർക്ക് മദ്യം നൽകിയാൽ വിൽക്കുന്നവരെ ശിക്ഷിക്കുവാനും ശുപാർശ ചെയ്തിരുന്നു.

പ്രായപരിധി ഉയർത്തണമെങ്കിൽ അബ്കാരി നിയമത്തിലെ പോലെ ഫോറിൻ ലിക്വർ റൂളിലും ഭേദഗതി വരുത്തണം. നിയമസഭ കൂടാത്തതിനാലാണ് ഓഡിനൻസ് പുറപ്പെടുവിച്ചത്. നിയമസഭ ചേർന്നാലുടനെ പുതിയ ബിൽ കൊണ്ടുവരും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

November 26th, 2017

bjp-harthal-epathram

കയ്പമംഗലം: കഴിഞ്ഞ ദിവസം നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സതീശൻ ഇന്നു പുലർച്ചെ മരിച്ചു. മരണത്തെ തുടർന്ന് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച സതീശൻ കയ്പമംഗലം സ്വദേശിയാണ്.

സംഘർഷത്തിൽ പരിക്കേറ്റ ബാക്കി 3 ബിജെപി പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തോമസ് ചാണ്ടി രാജി വെച്ചു
Next »Next Page » ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine