പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി

March 1st, 2017

lpg-gas-cylinder-ePathram
തിരുവനന്തപുരം : പാചക വാതക ത്തിന് വീണ്ടും വില വര്‍ദ്ധി പ്പിച്ചു. ഗാര്‍ഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യ ത്തിനുള്ള സിലിണ്ടറിന് 148.50 രൂപ യുമാണ് കൂടിയത്. സബ്‌സിഡി യുള്ള 14.2 കിലോ യുടെ സിലിണ്ടറു കള്‍ക്ക് 750 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 764.50 രൂപയും ആയി വില വര്‍ദ്ധിച്ചു.

സബ്സിഡി ഇല്ലാത്തതും ഗാര്‍ഹിക ആവശ്യത്തി നുള്ളതു മായ 14. 2 കിലോ ഗ്രാം പാചക വാതക സിലിണ്ടറിന് 90 രൂപ വര്‍ദ്ധി പ്പിച്ച് 764 രൂപ 50 പൈസ യാക്കി ഉയര്‍ത്തി യപ്പോള്‍ വാണിജ്യ ആവശ്യ ത്തിനുള്ള 19 കിലോ ഗ്രാം സിലിണ്ടറിന് 1388 രൂപയായി വില ഉയര്‍ന്നു.

രണ്ടു മാസത്തി നിടെ ഗാര്‍ഹിക ആവ ശ്യത്തി നുള്ള പാചക വാതക വില 155 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില 253 രൂപ യും ഉയര്‍ന്നു.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടിയതാണ് വില വര്‍ദ്ധന വിനുള്ള കാരണം എന്നാണ് എണ്ണ ക്കമ്പനി കളുടെ ന്യായീ കരണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പള്‍സര്‍ സുനിയെ കോടതിയില്‍ വെച്ച് പോലീസ് പിടികൂടി

February 23rd, 2017

suni

എറണാകുളം : കോടതിയില്‍ കീഴടങ്ങഅനെത്തിയ പള്‍സര്‍ സുനിയെയും സഹായി വിജീഷിനെയും പ്രതിക്കൂട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഉച്ചഭക്ഷണത്തിനു വേണ്ടി പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത്. ജഡ്ജി കോടതിയില്‍ ഇല്ലാത്തതിനാലാണ് പോലീസിന് സുനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ഇതിനെതിരെ ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കി.

സിനിമാതാരം ഭാവനയെ ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേത്ര മൈതാനം വരെ പള്‍സര്‍ ബൈക്കില്‍ വന്ന സുനി പിന്നീട് കോടതി മതില്‍ ചാടിക്കടന്ന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. പ്രതിക്കൂട്ടില്‍ കയറിയ സുനിയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തു

February 23rd, 2017

police-brutality-epathram
കൊച്ചി : യുവനടി ഭാവനയെ ആക്രമിച്ച കേസിലെ പ്രതി കളായ പള്‍സര്‍ സുനിയും വിജീഷും പൊലീസ് കസ്റ്റഡിയില്. എറണാ കുളം സി. ജെ. എം. കോടതി യില്‍ കീഴട ങ്ങു വാനായി എത്തിയ സുനിയെ യും കൂട്ട് പ്രതി യെയും ഉച്ചക്ക് ഒന്നേ കാലോടെ യാണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക രോടൊപ്പം കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ്‍ പോലീസ് ഇവരെ ബലമായി അറസ്റ്റു ചെയ്തത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരം : ജില്ലയില്‍ ഹര്‍ത്താല്‍

February 22nd, 2017

hartal-idukki-epathram
തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.

വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

February 22nd, 2017

calicut mitayi theruvu

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാനത്ത് ഗുണ്ടാവേട്ട
Next »Next Page » തൃശ്ശൂര്‍ പൂരം : ജില്ലയില്‍ ഹര്‍ത്താല്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine