കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടയിൽ ചരക്ക് തീവണ്ടി പാളം തെറ്റി. വൈദ്യുത ലൈനുകൾ പൂർണ്ണമായും തകർന്നു.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.അപകടത്തിൽ പാളത്തിന്റെ സ്ലീപ്പറുകൾ ഇളകിപ്പോകുകയും ചക്രങ്ങൾ തെറിച്ചു പോകുകയും ചെയ്തു. മറ്റു തീവണ്ടികൾ മണിക്കൂറുകൾ വൈകിയേക്കുമെന്ന് റെയിവേ അറിയിച്ചു.
ചൊവ്വാഴ്ച്ച ഉച്ചയോടെ ഗതാഗതം പൂർണ്ണമായും പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.