ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി

July 21st, 2015

sree-krishna-temple-guruvayoor-ePathram തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.

ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.

364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

July 4th, 2015

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ബസ്റ്റാന്റില്‍ നീലച്ചിത്ര പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍

June 30th, 2015

കല്പറ്റ: കല്പറ്റ പഴയ ബസ്റ്റാന്റില്‍ സ്ഥാപിച്ച ടി.വിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനിടെ നീലച്ചിത്രം പ്രദര്‍ശിപ്പിച്ച ഓപ്പറേറ്ററെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിച്ചു. മേപ്പാടി സ്വദേശി മന്‍സൂറാണ് അറസ്റ്റിലായത്. സ്റ്റാന്റിലെ ടി.വിയില്‍ പരസ്യം പ്രദര്‍ശിപ്പിക്കുവാന്‍ കരാറെടുത്തയാളുടെ ജീവനക്കാരനാണ് ഇയാള്‍. രാവിലെ പത്തരയോടെയാണ് സംഭവം. പരസ്യം ഇടുവാന്‍ കൊണ്ടുവന്ന പെന്‍‌ഡ്രൈവില്‍ ഇയാള്‍ നീലച്ചിത്രവും കൊണ്ടുവന്നിരുന്നു. പരസ്യങ്ങള്‍ക്കിടയില്‍ നീലച്ചിത്രം ബസ്റ്റാന്റില് സ്ത്രീകളും കുട്ടികളും അടക്കം ഉള്ള യാത്രക്കാര്‍ സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. ടി.വിയില്‍ നീലച്ചിത്രം പ്രദര്‍ശനം ആരംഭിച്ചതോടെ അവര്‍ കണ്ണുപൊത്തിയും സ്ഥലത്തു നിന്നും മാറി നില്‍ക്കുകയുമാണ് ചെയ്തത്. യാത്രക്കാര്‍ ബഹളം വെക്കുവാന്‍ തുടങ്ങി. ഓപ്പറേറ്റര്‍ റൂമില്‍ മന്‍സൂറിനെ പൂട്ടിയിട്ട നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഇയാളില്‍ നിന്നും കൂടുതല്‍ നീലച്ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

June 30th, 2015

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ 56,448 വോട്ടു നേടി 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 46,320 വോട്ട് ലഭിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വിജയകുമാറ് ആണ് രണ്ടാംസ്ഥാനത്ത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി വലിയ മുന്നേറ്റം ഉണ്ടാക്കി. അരുവിക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി നേടുന്ന ഏറ്റവും കൂടുതല്‍ വോട്ടാണ് ഇത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7694 വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും വികസനമുരടിപ്പും നിലനില്‍ക്കുകയും ഒപ്പം രാഷ്ടീയക്കാരന്‍ അല്ലാതിരുന്നിട്ടും കന്നിയങ്കത്തില്‍ ശബരിനാഥന്‍ നേടിയ ഈ വിജയവും ഒപ്പം ബി.ജെ.പി ഉണ്ടാക്കിയ വന്‍ മുന്നേറ്റവും സി.പി.എമ്മിനെയും ഇടതു മുന്നണിയേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

പി.സി.ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുണ്ണണി സ്ഥാനാര്‍ഥി ഐ.ദാസിനേയും, പി.ഡി.പിയുടെ സ്ഥാനാര്‍ഥി പൂന്തുറ സിറാജിനേയു പിന്‍‌തള്ളിക്കൊണ്ട് നാലാംസ്ഥാനത്ത് നോട്ടയാണ്. 1430 വോട്ട് നോട്ടക്ക് കിട്ടിയപ്പോള്‍ 1197 വോട്ടു നേടുവാനേ ഐ.ദാസിനു സാധിച്ചുള്ളൂ.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോംബു നിര്‍മ്മാണത്തിനിടയില്‍ സ്ഫോടനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

June 7th, 2015

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഷൈജു, സുബീഷ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാനൂരിലെ ബോംബ് സ്ഫോടനവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്ഫോടനത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സി.പി.എം പ്രവര്‍ത്തകരാണ് ഇത്തരക്കാരെ പുറത്താക്കുവാന്‍ സി.പി.എം തയ്യാറാകണമെന്നും ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കുവാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബുദ്ധിസന്യാസിമാര്‍ക്കൊപ്പമുള്ള ഫോട്ടോ;നടി അന്‍സിബ ഹസനെതിരെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍
Next »Next Page » ശാബരിനാഥനുവിജയം; ബി.ജെ.പിക്ക് വന്‍ മുന്നേറ്റം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine