കെ.എം എബ്രഹാമിനെതിരെ വീണ്ടും ത്വരിത പരിശോധന

November 15th, 2016

km ebraham_epathram

തിരുവനന്തപുരം : ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ഉന്നത വിദ്യഭ്യാസ ഡയറക്ടറുടെ പദവിയും വി സി യുടെ പദവിയും ദുരുപയോഗം ചെയ്തതിനു കെ. എം എബ്രഹാമിനെതിരെ വിജിലൻസ് പരിശോധനക്ക് ഉത്തരവിട്ടത്.

സർക്കാറിന് ഇതിലൂടെ 20 കോടിയുടെ നഷ്ടം ഉണ്ടായതായി കരുതുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ ആവശ്യപ്രകാരം യൂണിവേഴ്സിറ്റി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ പി.എച്ച്. ഡി അനുവദിച്ചതിലും ക്രമക്കേടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. ശരത് ചന്ദ്രന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

വി. എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് പിണറായി

November 12th, 2016

pinarayi-vijayan-epathram

തിരുവനന്തപുരം : ഭരണ പരിഷ്ക്കാര കമ്മീഷനു സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കമ്മീഷനു സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കണമെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. അതിനെ തുടർന്നാണ് ഉത്തരവ്.

ഐഎം എജിയിൽ കഴിഞ്ഞ ആഗസ്തിൽ അനുവദിച്ച ഓഫീസിൽ തന്നെ ഭരണം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വി എസ്സിനോട് ആവശ്യപ്പെട്ടു. വി എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് അനുവദിക്കുന്നതിന് തുടക്കം മുതൽ തന്നെ പിണറായിക്ക് എതിർപ്പായിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു

November 6th, 2016

kerala-speaker -p-sree-rama-krishnan-ePathram
തിരുവനന്തപുരം : കേരളപ്പിറവി ആഘോഷങ്ങൾക്ക് ഗവർണ്ണര്‍ പി. സദാ ശിവത്തെ ക്ഷണിക്കാ ത്തതിൽ സ്പീക്കർ പി. ശ്രീരാമ കൃഷണൻ ഖേദം പ്രകടി പ്പിച്ചു.

ഗവര്‍ണ്ണറെ ബോധ പൂര്‍വ്വം ആഘോഷ ങ്ങളില്‍ നിന്ന് ഒഴി വാക്കി യതല്ല എന്ന്‌ സൂചി പ്പിച്ച് സ്പീക്കര്‍ ക്ഷമാപണ ക്കത്ത് നല്‍കി. കേരള പ്പിറവി യുടെ വജ്ര ജൂബിലി ആഘോഷ ങ്ങളിൽ ഗവർണ്ണറെ ക്ഷണി ക്കാതി രുന്നത് ഏറെ വിവാദ മായിരുന്നു.

വജ്ര ജൂബിലി യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹി ക്കുകയും ഒരു വര്‍ഷം നീളുന്ന പരിപാടി യുടെ സമാപന ചടങ്ങിലോ മറ്റ് ഏതെങ്കിലും പരിപാടി യിലോ ഗവര്‍ണ്ണറെ പങ്കെടു പ്പിക്കാം എന്നുമാണ് ഉദ്ദേശി ച്ചിരുന്നത് എന്നും സ്പീക്കറുടെ കത്തില്‍ പറ യുന്നു. പരിപാടി നിശ്ചയിച്ച ദിവസം ഗവര്‍ണ്ണര്‍ സ്ഥലത്തു ണ്ടാകുമോ എന്ന് നിയമ സഭാ സെക്രട്ടേറിയറ്റ് ആരാഞ്ഞത് ആശയ ക്കുഴപ്പത്തിന് ഇടയാക്കി എന്നും സ്പീക്കര്‍ വിശദീകരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

16 ക്രിമിനൽ കേസുകൾ : സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് സംസ്ഥാന സർക്കാർ

November 4th, 2016

cpm-zakir-hussain-ernakulam-epathram

എറണാകുളം : സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് എതിരായുള്ള 16 ക്രിമിനൽ കേസുകളിൽ മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ രംഗത്ത്. അറസ്റ്റ് ഭയന്ന് ജാമ്യം എടുക്കാനുള്ള നിലപാടിലായിരുന്നു സക്കീർ ഹുസൈൻ. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ നിരസിക്കണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.

രാഷ്ട്രീയക്കാർക്ക് ഗുണ്ടാ പ്രവർത്തനം എന്തിനാണെന്ന് കോടതിയിൽ പ്രോസിക്യൂട്ടർ വാദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ സക്കീർ ഹുസൈനെ സംരക്ഷിക്കാനാണ് പാർട്ടിയുടെ നീക്കം എന്ന് റിപ്പോർട്ടുണ്ട്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « പെട്രോളിയം ഡീലര്‍മാര്‍ ഇന്ധനം ബഹിഷ്കരിക്കും
Next » — Next Page » കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine