സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തന്നെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി

June 5th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്‍കി. കേസിലെ മൂന്നും നാലും പ്രതികളായ ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ എന്നീ ഡി. വൈ. എഫ്. ഐ. നേതാക്കള്‍ക്കാണ് മുഖ്യമന്ത്രി പരിസ്ഥിതി പുരസ്കാരം നല്‍കിയത്. കേസില്‍ പിടികിട്ടാ പുള്ളിയായ ബിനോയ് കുര്യന്‍ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം വാങ്ങിയത്. ജില്ലാ ഭരണകൂടമാണ് പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. പേരു വിളിക്കാതെ സംഘടനയുടെ പേരിലായിരുന്നതിനാല്‍ ആളുകളെ തിരിച്ചറിഞ്ഞില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉത്തരേന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവം; മുഖ്യ കണ്ണി പിടിയില്‍

June 5th, 2014

orphanage-kids-kerala-epathram

പാലക്കാട്: കേരളത്തിലെ യത്തീം ഖാനകളിലേക്ക് ഉത്തരേന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലെ മുഖ്യ ഇടനിലക്കാരന്‍ എന്ന് കരുതപ്പെടുന്ന ആള്‍ പോലീസ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പോലീസ് പിടിയിലായത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തു വരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അനാഥാലയങ്ങളിലേക്ക് കൊണ്ടു വന്ന കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ നല്‍കിയ സൂചനയില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.

മുക്കം യത്തീം ഖാനയില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തുകയും അധികൃതരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. മെയ് 24 നാണ് പാലക്കാട് ട്രെയിനില്‍ നിന്നും 466 ഓളം കുട്ടികളെ പോലീസ് കണ്ടെത്തിയത്. പരിശോധനയെ തുടര്‍ന്ന് രേഖകള്‍ ഇല്ലാത്ത കുട്ടികളെ ബാല മന്ദിരത്തിലേക്ക് അയച്ചു.

ഉത്തരേന്ത്യയില്‍ നിന്നും വ്യക്തമായ രേഖകള്‍ ഇല്ലാതെയും ട്രെയിന്‍ ടിക്കറ്റ് എടുക്കാതെയും കുട്ടികളെ ട്രെയിനില്‍ കുത്തി നിറച്ച് കൊണ്ടു വന്നത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യത്തീം ഖാനകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വരുന്നതിനു വ്യക്തമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉണ്ട്. എന്നാല്‍ വേണ്ടത്ര രേഖകളും ട്രെയിന്‍ ടിക്കറ്റും ഇല്ലാതെ കുട്ടികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് കേസെടുത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. അതേ സമയം മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഉത്തരവുകളെ പോലും പാലിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അനാഥാലയങ്ങളുടെ മറവില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കടത്തി ക്കൊണ്ടു വന്ന കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയമല്ലെന്നും, കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിട്ടാലും കോടതി വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മണലിനു പുറകെ മരത്തിനും ക്ഷാമം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്

June 5th, 2014

paarppidam-blog-epathram

കൊച്ചി: സംസ്ഥാനത്ത് മണലിന്റെ ക്ഷാമം രൂക്ഷമായതിനൊപ്പം മ്യാന്മറില്‍ (ബര്‍മ്മ) നിന്നുമുള്ള തടിയുടെ വരവ് നിലച്ചത് കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പിന്‍‌കോഡ, തേക്ക് എന്നീ മരങ്ങളാണ് പ്രധാനമായും മ്യാന്മറില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഉറപ്പും ഈടും ഉള്ള പിന്‍‌കോഡ എന്ന മരം കേരളത്തിന്റെ കാലാവസ്ഥയോട് വളരെയധികം യോജിക്കുന്നതിനാലാണ് നിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഏപ്രില്‍ മാസത്തിലാണ് മ്യാന്മറില്‍ നിന്നുമുള്ള ഉരുളന്‍ തടിയുമായി അവസാന കപ്പല്‍ കൊച്ചി തുറമുഖത്ത് അടുത്തത്.

ഉരുളന്‍ തടിയുടെ കയറ്റുമതി മ്യാന്മര്‍ നിര്‍ത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. പകരം പല വലിപ്പത്തില്‍ മുറിച്ച് സൈസാക്കിയ തടികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ എത്തുമ്പോള്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരുന്നു. ഇതു മൂലം ഇറക്കുമതിക്കാര്‍ പിന്‍‌വാങ്ങുന്നു. പ്രതിവര്‍ഷം ഏതാണ്ട് ഒരു ലക്ഷം ടണ്ണിനടുത്ത് പിന്‍‌കോഡയാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അമ്പതിനായിരം ടണ്ണോളം തേക്കും ഇറക്കുമതി ചെയ്യുന്നു. വരവ് നിലച്ചതോടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 250 മുതല്‍ 350 രൂപ വരെ ക്യുബിക്ക് അടിക്ക് അധിക വില നല്‍കേണ്ടി വരുന്നു. നേരത്തെ പിന്‍‌കോഡ കൊണ്ടുള്ള ഉരുപ്പടികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കരാര്‍ ഏറ്റവര്‍ക്ക് ആണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

നാടന്‍ മരങ്ങളുടെ ലഭ്യത കുറവ് വന്നതോടെയാണ് ഇറക്കുമതി മരങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമായത്. വിലക്കുറവും ഒപ്പം തന്നെ മരം അറുത്താല്‍ പാഴായി പോകുന്നതും കുറവാണ് എന്ന പ്രത്യേകതയും പിന്‍‌കോഡയ്ക്കുണ്ട്. മ്യാന്മര്‍ മരത്തിന്റെ വരവ് നിലച്ചതോടെ ആഫ്രിക്ക, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും മരങ്ങള്‍ വരുന്നുണ്ടെങ്കിലും അതിനു ഡിമാന്റ് കുറവാണ്. ഉറപ്പിനെയും ഈടിനേയും കുറിച്ചുള്ള ആശങ്കയാണ് പ്രധാന കാരണം.

മണല്‍ പ്രതിസന്ധി മൂലം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അമിത വില നല്‍കിക്കൊണ്ട് കള്ള മണലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ നിര്‍മ്മാണ മേഖല. നിലവാരമില്ലാത്ത കര മണലിനേയും എം. സാന്റിനേയും ആശ്രയിക്കേണ്ട ഗതികേടിലാണ് കെട്ടിടം നിര്‍മ്മിക്കുന്നവര്‍. ഇതു മൂലം നിര്‍മ്മാണ ചിലവ് വലിയ തോതില്‍ വര്‍ദ്ധിച്ചു, ഒപ്പം കെട്ടിടങ്ങളുടെ ഈടും ബലവും കുറഞ്ഞു. ഇതോടൊപ്പം മരത്തിന്റെ വരവ് നിലച്ചതോടെ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വരും ദിനങ്ങളില്‍ കരിങ്കൽ ഖനനത്തിനു നിയന്ത്രണം വരിക കൂ‍ടെ ചെയ്താല്‍ സ്തംഭനാവസ്ഥയിലേക്കാവും ഈ മേഖല എത്തുക.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍: കുടുംബം ആത്മഹത്യ ചെയ്തു

June 2nd, 2014

endosulfan-epathram

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ മൂലം ഏറെ കാലം ദുരിത ജീവിതം അനുഭവിക്കേണ്ടി വന്ന മൂന്നംഗ കുടുംബം ചികിത്സക്കെത്തിയ ആശുപത്രി മുറിയിൽ തൂങ്ങി മരിച്ചു. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്.

കാർത്തിൿ ഏറെ കാലമായി എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കാർത്തിക്കിന്റെ മൂന്നംഗ കുടുംബമാണ് ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചത്. ചെറുവത്തൂര്‍ മൂലക്കണ്ടം സ്വദേശി തമ്പാൻ ‍(56), ഭാര്യ പത്മിനി (45), മകന്‍ കാര്‍ത്തിൿ (12) എന്നിവരാണ് മരിച്ചത്. മകന്റെ അവസ്ഥയിൽ മനം നൊന്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് എഴുതി വെച്ചിരുന്നു. ഇവരുടെ മൂത്ത മക്കളും എന്‍ഡോസള്‍ഫാന്‍ രോഗബാധയെ തുടര്‍ന്നാണ് മരിച്ചത്.

കാര്‍ത്തിക്കിന്‍റെ ചികിത്സയ്ക്കായി തമ്പാനും കുടുംബവും സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും അധികൃതരുടെ ഭാഗത്ത്‌ നിന്നും കുടുംബത്തിന് മതിയായ സഹായം ലഭിച്ചിരുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. സംഭവത്തെ കുറിച്ച് ഡി. വൈ. എസ്. പി. അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സച്ചിന്റെ ടീമിനു കേരള ബ്ളാസ്റ്റേഴ്സ് എന്ന് പേരിട്ടു
Next »Next Page » മണലിനു പുറകെ മരത്തിനും ക്ഷാമം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine