ചാവക്കാട്: അപൂര്‍ണ്ണമായതും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമായ ഇന്ത്യയുടെ ഭൂപടം ഉള്‍പ്പെടുത്തി പരസ്യ സപ്ലിമെന്റ് അച്ഛടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് വാനില ടെക്സ്റ്റൈത്സ് പോലീസ് അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപന ഉടമ വിദേശത്താണ്. സ്ഥാപനത്തിലെ മാനേജര്‍ തിരുവത്ര സ്വദേശി നവാസ് (30), പ്രസ് ജീവനക്കാരന്‍ ബിജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഗൂഗിളില്‍ നിന്നുമാണ് ഭൂപടം എടുത്തതെന്നാണ് സപ്ലിമെന്റ് ഡിസൈന്‍ ചെയ്ത ബിജു പറയുന്നത്.
റംസാന്‍ സപ്ലിമെന്റായി ഇറക്കിയ പച്ച നിറത്തിലുള്ള ഭൂപടത്തില്‍ ജമ്മു കാശ്മീരിനു പകരം കാശ്മീര്‍ എന്നു മാത്രമാണ് അടയാളപ്പെടുത്തി യിരിക്കുന്നത്. ചിലയിടങ്ങളില്‍ ചുവപ്പ് കുത്തുകള്‍ നല്‍കി പ്രമുഖ വസ്ത്ര നിര്‍മ്മാണ ശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിലെ ഒരുമ പ്രസ്സിലാണ് സപ്ലിമെന്റ് അച്ചടിച്ചത്. ഭൂപടം മോശമായി ചിത്രീകരിച്ചതിന് ഐ. പി. സി. 153 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, വിവാദം