സച്ചിന്റെ ടീമിനു കേരള ബ്ളാസ്റ്റേഴ്സ് എന്ന് പേരിട്ടു

May 27th, 2014

sachin-tendulkar-epathram

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കൊച്ചി ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ളബ് എന്നായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തിരുവനന്തപുരത്ത് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് പേരു പ്രഖ്യാപിച്ചത്. കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തിനുള്ള ആദര സൂചകമായാണ് പേരില്‍ കേരള എന്ന് ചേര്‍ത്തത്. ഒപ്പം എന്നെ എല്ലാവരും മാസ്റ്റര്‍ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നത്, അതും ചേര്‍ത്താണ് ടീമിനു നാമകരണം ചെയ്തതെന്ന് സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുവാന്‍ ആകുമെന്നാണ് തന്റെ വിശ്വാസമെന്ന് പറഞ്ഞ സച്ചിന്‍ 1980-ല്‍ ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു എന്നും സ്മരിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന അതിരറ്റ സ്നേഹത്തിനു നന്ദി പറഞ്ഞ സച്ചിന്‍ കൊച്ചിന്‍ ക്ളബ്ബിന് സര്‍ക്കാരിന്റെയും ജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണ അഭ്യര്‍ഥിച്ചു.

അടുത്ത വര്‍ഷം ആദ്യം കേരളത്തില്‍ നടക്കുന്ന നാഷ്ണല്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ചടങ്ങിനു ശേഷം സച്ചിന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും മാധ്യമ പ്രവര്‍ത്തകരെ കണ്ടു. സച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്ന് അച്യുതാനന്ദന്‍ ഉറപ്പ് നല്‍കി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ കാലം ചെയ്തു

May 27th, 2014

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ മുന്‍ പരമാധ്യക്ഷന്‍ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ കത്തോലിക്ക ബാവ(93) കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ പരുമല ഗ്രിഗോറിയോസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11 നുമണിക്ക് കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. ദയറ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കുന്ന കല്ലറയില്‍ ആണ് ബാവയെ സംസ്കരിക്കുക. ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതൊലിക്ക ബാവ പ്രധാന കാര്‍മികത്വം വഹിക്കും.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റേയും മാവേലിക്കര ചിറമേല്‍ ശോശാമ്മയുടെയും നാലാമത്തെ മകനായാണ് 1921 ഒക്ടോബറ് 29 ബാവ ജനിച്ചത്. സി.ടി.തോമസ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. 2005- മുതല്‍ 2010 ഒക്ടോബര്‍ വരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി ഇരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ബാവയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സഭാവിശ്വാസികളും മത,രാഷ്ടീയ, സാംസ്കാരിക നേതാക്കളും അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളത്തിലേക്ക് കുട്ടികളെ കടത്തിയ 8 പേര്‍ പിടിയില്‍

May 26th, 2014

child-abuse-epathram

പാലക്കാട്: ഉത്തരേന്ത്യയില്‍ നിന്നും മലബാറിലെ യത്തീം ഖാനകളിലേക്ക് ട്രെയിനില്‍ കുട്ടികളെ കടത്തി ക്കൊണ്ടു വന്ന സംഭവത്തില്‍ എട്ടു പേര്‍ പാലക്കാട് അറസ്റ്റിലായി. കേരളത്തിലെ വിവിധ മുസ്ലിം ഓര്‍ഫനേജു കളിലേക്കാണ് ഈ കുട്ടികളെ കൊണ്ടു വന്നതെന്ന് കരുതുന്നു. 24 ആം തിയതി പാറ്റ്ന – എറണാകുളം ട്രെയിനില്‍ കോഴിക്കോട്ടെത്തിയ 456 കുട്ടികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ നിന്നും കൊണ്ടു വന്ന 124 കുട്ടികളെ പാലക്കാട് റയില്‍വേ പോലീസും കസ്റ്റഡിയില്‍ എടുത്തു. കുട്ടികളെ ട്രെയിനില്‍ കുത്തി നിറച്ചാണ്‌ കേരളത്തിലേക്ക് കടത്തി ക്കൊണ്ടു വന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടികൾ കോഴിക്കോട്ടെയും പാലക്കാട്ടെയും ജില്ലാ ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയുടെയും വിവിധ ബാല ഭവനുകളുടേയും സംരക്ഷണയിലാണിപ്പോള്‍.

ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സ്വദേശികളാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെ ഉള്ള കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എ. ബേബിയും രാജിക്കൊരുങ്ങി

May 19th, 2014

ma-baby-epathram

കൊല്ലം: ലോൿസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും, സ്വന്തം മണ്ഡലമായ കുണ്ടറയില്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എന്‍. കെ. പ്രേമചന്ദ്രന് ഭൂരിപക്ഷവും ലഭിച്ച സാഹചര്യത്തിൽ, എം. എൽ. എ. സ്‌ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എം. എ. ബേബി പി. ബി. യോഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്‌. എന്നാൽ പാർട്ടി സെക്രട്ടറി കാരാട്ട് ബേബിയെ ഇതിൽ നിന്നും പിന്തിരിപ്പിച്ചു എന്നാണ് സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്‍റോ ആന്‍റണിക്ക് വധ ഭീഷണി
Next »Next Page » ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine