ശൂന്യതയില്‍ നിന്ന് അനന്തത യിലേക്ക് പുസ്തക പ്രകാശനം

October 29th, 2016

തിരുവനന്തപുരം : അമേരിക്കന്‍ മലയാളി യായ ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച ‘ശൂന്യത യില്‍ നിന്ന് അനന്തത യിലേക്ക്’ എന്ന പുസ്തക ത്തിന്റെ പ്രകാശനം, 2016 നവംബര്‍ 4 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് തിരു വനന്ത പുരം കവടി യാറിലെ ഹോട്ടല്‍ വിന്‍സര്‍ രാജ ധാനി യില്‍ വെച്ചു നടക്കും.

എം. എ. ബേബി, ഡോ. ഡി. ബാബു പോൾ, എസ്. ഹനീഫ് റാവുത്തര്‍, ഡോ. കെ. ജി. വിജയ ലക്ഷ്മി, പ്രിയ ദാസ് മംഗ ലത്ത്, ഡോ. തന്വി, ജോണ്‍ മുണ്ടക്കയം, ജോജോ, പ്രൊഫ. എം. ചന്ദ്ര ബാബു, പ്രിയന്‍ സി. ഉമ്മന്‍, അനോജ് കുമാര്‍, പി. ടി. യോഹന്നാന്‍, ഡോ. കെ. ഗിരീഷ് തുടങ്ങി യവർ സംബ ന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു

October 24th, 2016

katju_epathram

ന്യൂഡൽഹി : സൗമ്യ വധക്കേസിൽ സുപ്രീം കോടതിയിൽ നവംബർ 11 ന് ഹാജരാകുമെന്ന് മുൻ ചീഫ് ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിക്കാത്ത നടപടിയെ അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കട്ജുവിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ആദ്യം വിരമിച്ച ജഡ്ജിമാർ ഇന്ത്യിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് ഭരണഘടന വ്യവസ്ഥയുള്ളതിനാൽ സുപ്രീം കോടതിയിൽ ഹാജരാകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് മാറ്റുകയായിരുന്നു

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജേക്കബ് തോമസിന്റെ രാജി : നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

October 19th, 2016

jacob thomas_epathram

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ജേക്കബ് തോമസ് നൽകിയ രാജിക്കത്തിന് തീരുമാനമെടുക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ചില വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ രാജി. എന്നാൽ നിയമസഭയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതും രാജിക്ക് കാരണമായെന്ന് കരുതുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ടായിരുന്നു കത്ത് കൈമാറിയത്. തന്നെക്കാൾ യോഗ്യതയുള്ളവരെ ഈ സ്ഥാനത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു

October 13th, 2016

jayarajan-epathram

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തോടനുബന്ധിച്ച് ഇ.പി.ജയരാജൻ രാജി വെക്കാൻ തയ്യറാണെന്ന് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ വെച്ച് കോടിയേരിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ കാര്യങ്ങൾക്ക് ഇതുവരെ തീരുമാനമായിട്ടില്ല.നിയമന കാര്യത്തിൽ തനിക്ക് വീഴ്ച്ച പറ്റിയെന്ന് ജയരാജൻ സമ്മതിച്ചു.

കാര്യങ്ങളിൽ ശരിയായ രീതിയിൽ തീരുമാനമുണ്ടാക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയരാജൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് സീതാറാം യെച്ചൂരിയും തെറ്റിതിരുത്തിയാൽ മതിയെന്ന് പ്രകാശ് കാരാട്ടും പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ബി. ജെ. പി. ഹർത്താൽ

October 12th, 2016

hartal-idukki-epathram
കണ്ണൂർ : ബി. ജെ. പി. പ്രവർത്തക നായ കൊല്ലനാണ്ടി രമിത്തിന്റെ കൊല പാതക ത്തിൽ പ്രതി ഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹർത്താൽ ആചരിക്കാൻ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മൻ രാജ ശേഖരൻ ആഹ്വാനം ചെയ്തു.

പിണറായി ടൗണിനുള്ളിലെ പെട്രോൾ ബങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണ ത്തി ലാണ് രമിത്ത് കൊല്ല പ്പെട്ടത്. തലയ്ക്കും കഴു ത്തിനും വെട്ടേറ്റ് ഗുരുതര പരുക്കു കളുമായി തലശേരി സഹകരണ ആശുപത്രി യിൽ എത്തിച്ചു എങ്കിലും രമിത്ത് അന്ത്യ ശ്വാസം വലി ക്കുക യായിരുന്നു.

വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഹർത്താ ലിൽ നിന്ന് പാൽ, പത്രം, ആശു പത്രി, മെഡി ക്കൽ ഷോപ്പു കള്‍ എന്നിവയെ ഒഴി വാക്കി യിട്ടുണ്ട്.

കാലിക്കറ്റ് സർവ്വ കലാ ശാല, എം. ജി . സർവ്വ കലാ ശാല, എന്നിവ വ്യാഴാഴ്ച നടത്താ നിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്. പുതു ക്കിയ തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റി വെച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം
Next »Next Page » ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine