കണ്ണൂര്‍ : തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂരില്‍ ബി. ജെ. പി. പ്രവര്‍ ത്തകനായ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമി ക്കുക യായി രുന്നു. സന്തോഷിന് വെട്ടേറ്റ വിവരം അറിഞ്ഞ് എത്തിയ പോലീസും നാട്ടു കാരും ചേര്‍ന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ കരണ ആശുപത്രി യില്‍ എത്തിച്ചു.
ആര്‍. എസ്. എസ്. അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷക് ആയി രുന്ന സന്തോഷ് ഇപ്പോള്‍ ബി. ജെ. പി. യുടെ ബൂത്ത് പ്രസിഡണ്ട് ആണ്‍. ഇക്കഴിഞ്ഞ ഗ്രാമ പഞ്ചാ യത്ത് തെരഞ്ഞെ ടുപ്പില്‍ ധര്‍മ്മടം ആറാം വാര്‍ഡിലെ ബി. ജെ. പി. സ്ഥാനാര്‍ത്ഥി ആയിരുന്നു.
കൊല പാതക ത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് പി. സത്യ പ്രകാശ് അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ഹര്‍ത്താല്‍